പെണ്‍കുട്ടിക്ക് മിഠായി കൊടുത്തു; താഴ്ന്നജാതിക്കാരനായ 13കാരനെ മര്‍ദിച്ച് നഗ്നനാക്കി നടത്തിച്ചു

Published : Sep 23, 2018, 01:09 PM ISTUpdated : Sep 24, 2018, 04:25 PM IST
പെണ്‍കുട്ടിക്ക് മിഠായി കൊടുത്തു; താഴ്ന്നജാതിക്കാരനായ 13കാരനെ മര്‍ദിച്ച് നഗ്നനാക്കി നടത്തിച്ചു

Synopsis

ഉന്നത ജാതിക്കാരിയായ പെണ്‍കുട്ടിക്ക്  മിഠായി കൊടുത്തതിന് താഴ്ന്ന ജാതിക്കാരനായ പതിമൂന്നുകാരനെ മര്‍ദ്ദിച്ച് നഗ്നനാക്കി നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപുരിനടുത്താണ് സംഭവം.   

മുംബൈ: ഉന്നത ജാതിക്കാരിയായ പെണ്‍കുട്ടിക്ക്  മിഠായി കൊടുത്തതിന് താഴ്ന്ന ജാതിക്കാരനായ പതിമൂന്നുകാരനെ മര്‍ദ്ദിച്ച് നഗ്നനാക്കി നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപുരിനടുത്താണ് സംഭവം. 

ആണ്‍കുട്ടി കയ്യില്‍പിടിച്ചെന്നും മിഠായി തന്നുവെന്നും പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും തുടര്‍ന്ന് രണ്ട് കുടുംബങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് ഏതോ ബന്ധുവിന്‍റെ വീട്ടിലേക്ക് അയച്ചു. ബന്ധും സുഹൃത്തും ചേര്‍ന്ന് ആണ്‍കുട്ടിയെ പിടികൂടുകയും മര്‍ദിക്കുകയും ആയിരുന്നു. അതിനുശേഷം ആണ്‍കുട്ടിയെ നഗ്നനാക്കി വീട്ടില്‍നിന്ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് വരെ നടത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

34കാരിയുടെ മരണം അപകടമല്ല; ലൈംഗികാതിക്രമം എതിർത്തപ്പോൾ 18 കാരൻ കൊലപ്പെടുത്തിയെന്ന് പൊലീസ്
സ്കൂട്ടർ ഇടിച്ച് നിർത്തി, ഹെൽമറ്റിന് തലയ്ക്കടി, സ്കൂട്ടറുമായി യുവാവ് റോഡിലേക്ക്, ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം