
മറയൂര്‍: മറയൂര്‍ മരുകന്‍മലയിൽ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളർത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ വീടിനുളളിൽ നിന്ന് അര കിലോ കഞ്ചാവും പിടികൂടി.
രഹസ്യവിവരത്തെ തുടർന്ന് മറയൂർ പോലീസ് നടത്തിയ പരിശോധനയിലാണ് മുരുകന്‍മല പട്ടത്തലച്ചി പാറയിലെ ചെല്ലമുത്തുവിന്റെ വീട്ട് വളപ്പില്‍ നിന്ന രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വീടിന് പിന്‍ഭാഗത്തായാണ് ഉദ്ദേശ്യം ഒന്നര വര്‍ഷത്തിലധികം വളര്‍ച്ചയുള്ളതടക്കം കഞ്ചാവ് ചെടികള്‍ നട്ടുവളർത്തിയിരുന്നത്.
ഇതില്‍ വളര്‍ച്ചയുള്ള കാഞ്ചാവ് ചെടിയുടെ ശിഖരങ്ങളെല്ലാം മുറിച്ചെടുത്ത നിലയിലായിരുന്നു. തുടർന്ന് ചെല്ലമുത്തുവിന്റെ വീടുനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഭാഗികമായി ഉണങ്ങിയ നിലയിലുളള അരക്കിലോ കഞ്ചാവും കണ്ടെത്തിയത്.
കഞ്ചാവ് ചെടികളും ഉണങ്ങിയ കഞ്ചാവും കസ്റ്റിയിലെടുത്ത പോലീസ് ചെല്ലമുത്തുവിനെതിരേ കേസുമെടുത്തു. ഒളിവിൽ പോയ പ്രതി ചെല്ലമുത്തുവിനെ പിടികൂടാൻ അന്വേഷണം നടത്തി വരുന്നതായും പോലീസ് പറഞ്ഞു. എസ്.ഐ ജി.അജയകുമാറിനു പുറമേ അഡീഷ്ണല്‍ എസ്.ഐ റ്റി.ആര്‍ രാജന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷിഹാബുദീന്‍, ജോളി ജോസഫ് എന്നിവരും ചേർന്നാണ് മലമുകളിലെ കഞ്ചാവ് കണ്ടെത്തി പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam