സ​ഹ​പാ​ഠി​യു​ടെ വെ​ടി​യേ​റ്റ് ര​ണ്ട് വി​ദ്യാ​ർ​​ത്ഥികള്‍ മ​രി​ച്ചു

Published : Oct 21, 2017, 10:11 AM ISTUpdated : Oct 05, 2018, 12:37 AM IST
സ​ഹ​പാ​ഠി​യു​ടെ വെ​ടി​യേ​റ്റ് ര​ണ്ട് വി​ദ്യാ​ർ​​ത്ഥികള്‍  മ​രി​ച്ചു

Synopsis

ഗോ​യാ​നി​യ: ബ്ര​സീ​ലി​ലെ സ്വകാര്യ സ്കൂ​ളി​ൽ ര​ണ്ട് വിദ്യാർത്ഥികൾ സ​ഹ​പാ​ഠി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗോ​യാ​നി​യ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സംഭവം. 

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക​നാ​യ 14 വ​യ​സു​കാ​ര​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ളു​ടെ സ​ർ​വീ​സ് ഗ​ണ്ണു​മാ​യി സ്കൂ​ളി​ലെ​ത്തി​യ കു​ട്ടി മ​റ്റു വിദ്യാർത്ഥികൾ​ക്ക് നേ​രെ തോ​ക്ക് ചൂ​ണ്ടു​ക​യും കാ​ഞ്ചി വ​ലി​ക്കു​ക​യു​മാ​യി​രു​ന്നു. 

സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകന്‍ വഴക്ക് പറഞ്ഞതിലെ രോഷത്തിലാണ് വിദ്യാര്‍ത്ഥി പോക്കറ്റില്‍ നിന്നും തോക്ക് എടുത്തത്. ആരെയും ഉന്നം വെക്കാതെയായിരുന്നു കാഞ്ചി വലിച്ചത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടക്കടയിലെത്തിയ ഒരു സംഘം പണം ആവശ്യപ്പെട്ടു, കൊടുക്കാഞ്ഞതോടെ മട്ടുമാറി, കടയുടമയ്ക്ക് നേരെ അതിക്രമം
കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ, വേനൽമഴയ്ക്ക് സാധ്യത എവിടെയൊക്കെ? വയനാട്,ഇടുക്കി ഒഴികെയുളള ജില്ലകളിൽ അത്യുഷ്ണം തുടരും