
ദില്ലി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന് ഏകദേശം ധാരണ. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ഏവർക്കും സ്വീകാര്യമായ പരാമർശം ഉൾപ്പെടുത്തും. രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെയുള്ള എല്ലാ ആക്രമണങ്ങളെയും അപലപിക്കും. യുഎസും ഇസ്രയേലും അടക്കം രാജ്യങ്ങളെ പേരെടുത്ത് വിമർശിക്കില്ല. ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണം എന്ന നിർദ്ദേശവും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തും എന്ന് സൂചന. സഹകരണത്തിനുള്ള പത്തു വഴികൾ നിർദ്ദേശിക്കുന്നതാകും പ്രഖ്യാപനം ഇന്ത്യയ്ക്കും ഇറാനും ഇടയിലുള്ള തന്ത്രപ്രധാന ധാരണകൾ നടപ്പാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ഏറെ സമാനതകൾ ഉണ്ടെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam