വരന്‍ കഷണ്ടിയാണെന്ന് കണ്ടതോടെ വധു വിവാഹം മുടക്കി

By Web DeskFirst Published Feb 28, 2018, 2:05 PM IST
Highlights

ദില്ലി സ്വദേശിയായ ന്യൂറോ സര്‍ജന്‍ ഡോ. രവി കുമാര്‍ ആയിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് വിവാഹത്തിനായി സിലിഗുരിയിലെത്തിയത്.

വിവാഹ വേദിയില്‍ വെച്ച് വരന് കഷണ്ടിയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി. സമീപവാസിയായ നിര്‍ധന യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച് ന്യൂറോ സര്‍ജന്‍ കൂടിയായ വരന്‍ പ്രതികാരം ചെയ്തു.

ബിഹാറിലെ സിലിഗുരിയിലാണ് സംഭവം. ദില്ലി സ്വദേശിയായ ന്യൂറോ സര്‍ജന്‍ ഡോ. രവി കുമാര്‍ ആയിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് വിവാഹത്തിനായി സിലിഗുരിയിലെത്തിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം നടന്നത്. വധുവിന്റെ അച്ഛനും വരന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. ‍ഡോ. രവി കുമാറിന്റെ വീട്ടില്‍ വധുവിന്റെ അച്ഛന്‍ ഏതാനും തവണ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് മകള്‍ക്ക് വേണ്ടി ഡോ. രവി കുമാറിനെ അദ്ദേഹം വിവാഹാലോചന നടത്തിയത്.

വിവാഹ ദിവസം വന്നതോടെ വരനും കുടുംബവും സിലിഗുരിയിലെത്തി. ചടങ്ങുകള്‍ ആഘോഷ പൂര്‍വ്വം തുടങ്ങി. അതിഥികളില്‍ പലരും ഭക്ഷണവും കഴിച്ചു. ചടങ്ങുകളുടെ ഭാഗമായി  വസ്ത്രം കൈമാറിയ ശേഷം വിവാഹ മണ്ഡപത്തിലേക്ക് കയറിയ വരന്‍ ആചാര പൂര്‍വ്വം തലയില്‍ വെച്ചിരുന്ന തലപ്പാവ് മാറ്റിയതോടെ വധുവിന്റെ ഭാവം മാറി. വരന്റെ തലയില്‍ താന്‍ പ്രതീക്ഷിച്ചത്ര മുടിയില്ല. കഷണ്ടിയാണ് പകുതിയോളം. വിവാഹം നടക്കില്ലെന്ന് വധു പ്രഖ്യാപിച്ചതോടെ ചടങ്ങ് ആകെ അലങ്കോലമായി. ഇരുവീട്ടുകാരും ചേര്‍ന്ന് വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വിവാഹം വേണ്ടെന്ന് വെയ്ക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ലായിരുന്നു ബന്ധുക്കള്‍ക്ക്.

എന്നാല്‍ ഇത്ര ദൂരം കഷ്ടപ്പെട്ട് യാത്ര ചെയ്ത വന്ന വരന്‍ വിവിഹിതനാവാതെ മടങ്ങിപ്പോകാന്‍ ഒരുക്കമല്ലായിരുന്നു. പ്രദേശത്തെ ഗ്രാമസഭയോട് സഹായം തേടി. ഒരു വധുവിനെ വേണം. നാട്ടുകാരെല്ലാം കൂടി അന്വേഷിച്ച് പ്രദേശത്തെ ദരിദ്രനായ ഒരു പച്ചക്കറി വില്‍പ്പനക്കാരന്റെ മകളെ കണ്ടെത്തുകയും ചെയ്തു. അങ്ങനെ മാറ്റി വെച്ച വിവാഹത്തിന്റെ മൂന്നാം നാള്‍ ക്ഷേത്രത്തില്‍ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഡോ. രവി കുമാര്‍, നേഹ കുമാരിയെ താലികെട്ടി പ്രതികാരം ചെയ്തു.

click me!