'കേരളം സന്ദര്‍ശിക്കുമ്പോള്‍ സൂക്ഷിക്കുക'; പൗരന്മാർക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ

Published : Jan 05, 2019, 09:38 PM ISTUpdated : Jan 05, 2019, 10:28 PM IST
'കേരളം സന്ദര്‍ശിക്കുമ്പോള്‍ സൂക്ഷിക്കുക'; പൗരന്മാർക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ

Synopsis

ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന മുന്നറിയിപ്പ് പാലിക്കാനും ഹൈക്കമ്മീഷൻ നിർദേശം നൽകി. ഇന്നലെ അമേരിക്കയും തങ്ങളുടെ പൗരന്മാർക്ക് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 

ദില്ലി:  ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ നടക്കുന്നതിനാൽ കേരളം സന്ദർശിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ. ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന മുന്നറിയിപ്പ് പാലിക്കാനും ഹൈക്കമ്മീഷൻ നിർദേശം നൽകി. ഇന്നലെ അമേരിക്കയും തങ്ങളുടെ പൗരന്മാർക്ക് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 

പൊലീസ് ജാഗ്രതയും നിരോധനാജ്ഞയും പ്രഖ്യാപനത്തിലുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ഇന്നും ബിജെപി സിപിഎം അക്രമങ്ങള്‍ തുടര്‍ന്നിരുന്നു. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ ചെറുതാഴത്ത് ആ‍ർഎസ്എസ് കാര്യാലയത്തിന് അക്രമികള്‍ തീയിട്ടു. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. മലപ്പുറം ചേളാരിയിൽ ബിജെപി പ്രവർത്തകനായ പുരുഷോത്തമൻറെ ന്റെ ബാർബർ ഷോപ്പ് അടിച്ചു തകർത്തു. . കോഴിക്കോട് പേരാന്പ്ര കണ്ണിപ്പൊഴിയിൽ സിപിഎം പ്രവർത്തകന്റെ രാധാകൃഷ്ണൻെ വീട് ആക്രമിച്ചു. വാടാനപ്പള്ളിയിൽ ഹർത്താൽ ദിനത്തിൽ ബി.ജെ.പി.പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: 'ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലം'; എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് എംഎ ബേബി
തിരുവനന്തപുരം കോര്‍പറേഷനിൽ 45 സീറ്റ് ഉറപ്പെന്നും 10 സീറ്റിൽ കനത്ത പോരാട്ടമെന്നും സിപിഎം കണക്ക്,അവലോകന യോഗത്തില്‍ നേതാക്കൾ തമ്മില്‍ വാഗ്വാദം,പോര്‍വിളി