ഹിന്ദുവായ മുൻകാമുകനെ ബീഫ് അയച്ചു കൊടുത്ത് അപമാനിച്ചു; ബ്രിട്ടീഷ് സിഖ് വനിതയ്ക്ക് രണ്ട് വർഷം തടവ്

By Web TeamFirst Published Sep 27, 2018, 11:22 AM IST
Highlights

അഞ്ച് വർഷത്തിലേറെയായി ഇവർ മുൻകാമുകനെയും കുടുംബത്തെയും ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ബീഫ് അയച്ച് കൊടുത്തത് വഴി ഇവരുടെ വിശ്വാസത്തെ ആക്രമിക്കുകയാണ് അമൻദീപ് മുധർ ചെയ്തതെന്നും കോടതി പറഞ്ഞു.

ലണ്ടൻ: ഹൈന്ദവ വിശ്വാസിയായ മുൻ കാമുകന്റെ വീട്ടിലേക്ക് ബീഫ് പാഴ്സലായി അയച്ചു കൊടുക്കുക ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ബ്രിട്ടീഷ് സിഖ് വനിതയ്ക്ക് രണ്ട് വർഷം തടവ്. അമൻദീപ് മുധാറിനെയാണ് ലണ്ടൻ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. അഞ്ച് വർഷത്തിലേറെയായി ഇവർ മുൻകാമുകനെയും കുടുംബത്തെയും ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ബീഫ് അയച്ച് കൊടുത്തത് വഴി ഇവരുടെ വിശ്വാസത്തെ ആക്രമിക്കുകയാണ് അമൻദീപ് മുധർ ചെയ്തതെന്നും കോടതി പറഞ്ഞു.

ഇവരുടെ കുടുംബത്തെ അവഹേളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ നിരവധി ഫോണ്‍ കോളുകളും സോഷ്യല്‍ മീഡിയ പോസ്‌റ്റുകളും യുവതിയുടെ ഭാഗത്ത് നിന്നുണ്ടായി. ആറ് വർഷങ്ങൾക്ക് മുമ്പ് ആഴ്ചകൾ മാത്രം ദൈർഘ്യമുള്ള ബന്ധമായിരുന്നു ഇവരുടേത്. മതപരമായി യോജിച്ചു പോകാൻ‌ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് ഇവർ തമ്മിൽ വേർപിരിഞ്ഞത്. എന്നാൽ അതിന് ശേഷം യുവതി ഇയാളെ വംശീയമായി അധിക്ഷേപിക്കാനാരംഭിക്കുകയായിരുന്നു.

യുവാവിന്റെ സഹോദരിമാരെയും മാതാവിനെയും ബലാത്സം​ഗം ചെയ്യുമെന്ന് വരെ യുവതി ഭീഷണിപ്പെടുത്തിയതായി പരാതിൽ പറയുന്നു. ഇവരുടെ വീടും വാഹനങ്ങളും തകർക്കാനുള്ള ശ്രമങ്ങളും അമൻദീപ് നടത്തിയിരുന്നു. ഇവരുടെ വീട്ടിലെക്ക് പാഴ്സലായി ബീഫ് അയച്ച് കൊടുത്തതിനെ തുടർന്നാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. 

click me!