ഐക്യരാഷ്ട്രസഭയില്‍ ട്രംപിന്റെ 'നൈസ് തള്ള്'; ചിരിച്ചുവീണ് സദസ്

By Web TeamFirst Published Sep 26, 2018, 1:39 PM IST
Highlights

സദസ്സില്‍ ചിരി പടര്‍ന്നതോടെ ട്രംപ് വിളറി. പ്രസംഗം ഒന്ന് നിര്‍ത്തിയ ശേഷം നാണക്കേട് മാറ്റാന്‍ ട്രംപും കൂടെ ചിരിച്ചു. കൂട്ടത്തില്‍ സദസ്സിനോടായി 'ഈ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചതല്ല' എന്നൊരു കമന്‍റും വിട്ടു
 

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനിടെ സ്വന്തം ഭരണത്തെ കുറിച്ച് പൊങ്ങച്ചം പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്നെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം തുടങ്ങിയത് തന്നെ. എന്നാല്‍ സദസ്സില്‍ നിന്ന് ഞൊടിയിടയില്‍ പ്രതികരണം വന്നതോടെ ട്രംപിന് കാര്യം മനസ്സിലായി. 

ഇത് രണ്ടാം തവണയാണ് യുഎന്നില്‍ താന്‍ പ്രസംഗിക്കുന്നത് എന്ന ട്രംപിന്റെ ആമുഖത്തോടെ തന്നെ സദസ് പകുതിയും ഇളകിയിരുന്നു. തുടര്‍ന്ന് തന്റെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ ട്രംപ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല ഭരണമാണ് ഇപ്പോഴുള്ളതെന്ന് അവകാശപ്പെട്ടതോടെ സദസ്സില്‍ നിന്ന് ഉറക്കെ ചിരിയുയര്‍ന്നു. 

സദസ്സില്‍ ചിരി പടര്‍ന്നതോടെ ട്രംപ് വിളറി. പ്രസംഗം ഒന്ന് നിര്‍ത്തിയ ശേഷം നാണക്കേട് മാറ്റാന്‍ ട്രംപും കൂടെ ചിരിച്ചു. കൂട്ടത്തില്‍ സദസ്സിനോടായി 'ഈ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചതല്ല' എന്നൊരു കമന്റുമിട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും ട്രംപ് നിര്‍ത്തിയില്ല. തൊഴിലില്ലായ്മയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതും, ഓഹരിവിപണിയിലെ കുതിപ്പുമെല്ലാമുള്‍പ്പെടെ സാമ്പത്തിക- സാമൂഹിക വളര്‍ച്ചയില്‍ തന്റെ ഭരണം രാജ്യത്തിന് നേടിക്കൊടുത്ത വളര്‍ച്ചയെ പറ്റി വാതോരാതെ സംസാരിച്ച ശേഷം മാത്രമേ ട്രംപ് മൈക്ക് കൈമാറിയുള്ളൂ.
 

click me!