ബി.എസ്.എഫിലെ ദുരവസ്ഥ പുറംലോകത്തറിയിച്ച സൈനികനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കുടുംബം

Published : Jan 11, 2017, 08:09 AM ISTUpdated : Oct 05, 2018, 12:05 AM IST
ബി.എസ്.എഫിലെ ദുരവസ്ഥ പുറംലോകത്തറിയിച്ച സൈനികനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കുടുംബം

Synopsis

സൈനികര്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ മറിച്ചു വില്‍ക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് തേജ് ബഹാദൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. എന്നാല്‍ തേജ് ബഹാദൂര്‍ യാദവ് അമിത മദ്യാസക്തിക്ക് അടിമയാണെന്നും അദ്ദേഹത്തിന് മാനസിക പ്രശ്നമുണ്ടെന്നുമായിരുന്നു ബി.എസ്.എഫ് പ്രതികരിച്ചത്. നിരവധി തവണ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബി.എസ്.എഫ് ആരേപിച്ചു. എന്നാല്‍ മാനസിക പ്രശ്നമുണ്ടെങ്കില്‍ എന്തിനാണ് അദേഹത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള അതിര്‍ത്തിയിലേക്ക് അയച്ചതെന്നും ഭാര്യ ചോദിച്ചു. 

തങ്ങളുടെ മകനെയും സൈന്യത്തില്‍ ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ അത് മാറി. സൈന്യത്തില്‍ ചേരാനില്ലെന്ന് മകന്‍ പോലും ഇപ്പോള്‍ പറഞ്ഞുതുടങ്ങി. ഇനി ഒരിക്കലും അവനെ സൈന്യത്തില്‍ ചേര്‍ക്കില്ലെന്നും ഷര്‍മ്മിള പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

6000 രൂപ ഇനിയും കര്‍ഷകരുടെ അക്കൗണ്ടിലെത്തും; പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി, തുക അനുവദിച്ച് കേന്ദ്ര മന്ത്രിസഭ
സുഗതന്റെ അവധി അപേക്ഷ; മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തു, ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം