
കൊച്ചി: ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റ് രഹ്‍ന ഫാത്തിമയുടെ കാര്യത്തില്‍ വിശദീകരണവുമായി ഇവര്‍ ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫീസ്. രഹ്‍ന ശബരിമലയില്‍ എത്തിയത് ഡ്യൂട്ടിയുടെ ഭാഗമായല്ലെന്നാണ് ബിഎസ്എന്‍എല്‍ അധികൃതരുടെ വിശദീകരണം.
രഹ്‍നയെ ഡ്യൂട്ടിയുടെ ഭാഗമായി ശബരിമലയില്‍ നിയോഗിച്ചിട്ടില്ലെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി. എറണാകുളത്തെ ഓഫീസാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി വാര്‍ത്താകുറിപ്പ് ഇറക്കിയത്. എന്നാല്‍ ശബരിമല വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ രഹ്‍നയുടെ ജോലിയുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും ഇവര്‍ അറിയിച്ചിട്ടില്ല.
ശബരിമല കയറാനെത്തിയ രഹ്‍ന ഫാത്തിമ സുരക്ഷാപ്രശ്നങ്ങളെ തുടര്‍ന്ന് തിരിച്ചിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ ഇവരുടെ കൊച്ചിയിലെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് തനിക്കും തന്‍റെ കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് രഹ്‍ന ജോലി ചെയ്യുന്ന സ്ഥാപനം ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam