
ഉത്തര്‍പ്രദേശിലെ ബിഎസ്പി നേതാവിനെയും ഭാര്യയേയും നാല് മക്കളേയും ബിസിനസ് പങ്കാളി കൊലപ്പെടുത്തി. ചൗധരി മുനവര്‍ ഹസനയും കുടുംബത്തേയുമാണ് സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കൊലപ്പെടുത്തിയത്. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്‍തു.
വടക്കന്‍ദില്ലിയിലെ ബുരാരിയിലുള്ള ഫ്ലാറ്റില്‍ ചൗധരി മുനവര്‍ ഹസ്സനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് കൊലപാകത പരമ്പര പുറത്ത് വന്നത്. ഒരു ബലാല്‍സംഗ കേസില്‍ ജയിലിലായിരുന്ന ഹസന്‍ കഴിഞ്ഞ മെയ് 17 നാണ് ജാമ്യം ലഭിച്ച് പുറത്ത് വന്നത്. ഏപ്രില്‍ 20 മുതല്‍ ഭാര്യേയുയം നാല് മക്കളേയും കാണാനില്ലെന്ന് ബിസിനസ് പങ്കാളിയായ ബണ്ടി, ഹസനെ അറിയിച്ചിരുന്നു.തുടര്‍ന്ന് ബണ്ടിയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി. എന്നാല്‍ പിറ്റേന്ന് ഹസ്സനെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ബണ്ടി പൊലീസിനെ അറിയിച്ചു. ഫോണ്‍ ചെയ്തിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്ന്നാണ് ഫ്ലാറ്റിലെത്തിയത് എന്നായിരുന്നു ബണ്ടിയുടെ മറുപടി.
എന്നാല്‍ പരസ്പര വിരുദ്ധമായ മറുപടികളെ തുടര്‍ന്ന് വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ വാടകക്കൊലയാളിയെ ഉപയോഗിച്ച് ഹസനെ വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് ബണ്ടി സമ്മതിച്ചു. ഭാര്യ ഇഷ്റത്ത്, പെണ്‍മക്കളായ ആര്‍ജു, ആര്‍ഷി, ആണ്‍മക്കളായഅഖീബ്, ഷഖീബ് എന്നിവരേയും താന‍്‍ കൊലപ്പെടുത്തിയെന്ന് ബണ്ടി സമ്മതിച്ചു. ഭാര്യേയും പെണ്‍മക്കളേയും വെടിവെച്ച് കൊന്ന ശേഷം ഉത്തര്‍പ്രദേശിലെ ഒരു വയലില്‍ കുഴിച്ചിടുകയായിരുന്നു. ആണ്‍മക്കളെ കൊന്ന ശേഷം ഹസന്‍റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ കുഴിച്ചിട്ടു. ആണ്‍മക്കളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.
മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഹസന്ന്‍റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഒരു കുടംബത്തെ മുഴുവന്‍ വകവരുത്തിയതെന്ന് പൊലീസ് പറയുന്നു. കേസില്‍ വാടകക്കൊലയാളികളായ രണ്ട് പേരെ പൊലീസ്അറസ്റ്റ് ചെയ്തിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam