ബിജെപിയെ നേരിടാന്‍ ബി എസ് പിയും എസ്പിയും കൈകോര്‍ക്കുന്നു

By Web DeskFirst Published Mar 4, 2018, 7:21 PM IST
Highlights

2019 ലാണ് ഉപതിരഞ്ഞെടുപ്പ്

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉയരുന്നു. വിരുദ്ധ ധ്രുവങ്ങളിലായിരുന്നു സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ പാര്‍ട്ടിയും സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് സൂചന. ഗൊരഖ്പൂര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നേരിടുന്നതിനായാണ് ഇരു പാര്‍ട്ടികളും ഒന്നിക്കുന്നത്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനവും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ ഗൊരഖ് പൂരിലും ഫുല്‍പൂരിലും ബി എസ് പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ വോട്ട് ചെയ്യുമെന്നും മായാവതി വ്യക്തമാക്കി. 

അതേസമയം ആരുമായും ഇതുവരെ ഒരു സഖ്യത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ബി എസ് പി അധ്യക്ഷ മായാവതി  വ്യകതിമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് മായാവതി നിലപാട് വ്യക്തമാക്കിയത്. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ നേരിടാനുള്ള മുന്നൊരക്കമാണിതെന്നാണ് സൂചന.  

click me!