
ദുബായ്: വ്യവസായ ലൈസന്‍സ് പുതുക്കാത്തതിന് ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്‍റ് കമ്പനികൾക്ക് ചുമത്തിയ പിഴ അടയ്ക്കുന്നതിന് ഇളവ്. ഡിസംബറിന് മുൻപ് പിഴയടയ്ക്കാതെ ലൈസൻസ് പുതുക്കാം. കമ്പനി ലൈസന്‍സ് പുതുക്കാത്തതിന്‍റെ പേരില്‍ നെട്ടോട്ടമോടുന്ന വ്യാപാരികള്‍ക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഉത്തരവ് ഏറെ ആശ്വാസകരമാവും.
രാഷ്‌ട്രപിതാവ് ഷെയ്ഖ് സായിദ് ആൽ നഹ്‌യാൻ വർഷാചരണത്തിന്‍റെ ഭാഗമായാണ് ഇളവ് അനുവദിച്ചത്. മുഴുവന്‍പേരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും ഏറ്റവും സുഗമമായി വ്യവസായം നടത്താൻ കഴിയുന്ന ഇടം എന്ന ഖ്യാതി ഊട്ടി ഉറപ്പിക്കുന്ന നടപടിയായി തീരുമാനം മാറുമെന്നും ദുബായ് ഇക്കണോമി ഡയറക്‌ടർ ജനറൽ സാമി അൽ ഖംസി വ്യക്തമാക്കി.
സാമ്പത്തിക വ്യവസായ വളർച്ചക്ക് ശക്‌തി പകരുന്ന തീരുമാനമാണിതെന്നായിരുന്നു ഡി.ഇ.ഡി ലൈസൻസിങ് വിഭാഗം സി.ഇ.ഒ ഉമർ ബുഷയുടെ പ്രതികരണം. 24 മാസത്തിലേറെയായി ലൈസൻസ് കാലഹരണപ്പെടുകയും പുതുക്കാനോ, പിൻവലിക്കാനോ, ലിക്യുഡേഷനോ അപേക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പിഴകൾ റദ്ദാക്കാൻ അബുദാബിയും തീരുമാനിച്ചിട്ടുണ്ട്.
എമിറേറ്റിലെ വ്യവസായ അന്തരീക്ഷം കൂടുതൽ പ്രോത്സാഹനകരമാവാൻ ഇതു സഹായിക്കുമെന്ന് അബുദാബി ഡി.ഇ.ഡി ആക്‌ടിങ് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. അജ്‌മാൻ, ഫുജൈറ തുടങ്ങിയ എമിറേറ്റുകള്‍ നേരത്തേ ലൈസൻസ് ഫീസ് കുടിശിക ഇളവ് പ്രഖ്യാപിച്ചിരുന്നു. സുവര്‍ണാവസരമെന്നാണ് ഷെയ്ഖ് മുഹമ്മദിന്‍റെ പ്രഖ്യാപനത്തോട് രാജ്യത്തെ മലയാളികളടക്കമുള്ള വ്യവസായസമൂഹം പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam