ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനം;​ തുറന്ന് പറഞ്ഞ് ദലൈലാമ

Published : Sep 16, 2018, 11:22 AM ISTUpdated : Sep 19, 2018, 09:27 AM IST
ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനം;​ തുറന്ന് പറഞ്ഞ് ദലൈലാമ

Synopsis

നേരത്തെ ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനത്തിന്​ ഇരയായവർ ദലൈലാമക്ക്​ കത്ത്​ നൽകിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ച ദലൈലാമ ബുദ്ധ​ന്‍റെ വചനങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത കപട സന്യാസിമാരാണ് ഇത്തരം ക്രൂര പീഡനങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാക്കി

ദില്ലി: ബുദ്ധ സന്യാസിമാരുടെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോക ശ്റദ്ധയാകര്‍ഷിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി ദലൈലാമ രംഗത്തെത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇക്കാര്യത്തെക്കുറിച്ച് താന്‍ ബോധവാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബുദ്ധ സന്യാസിമാരുടെ ലൈംഗികപീഡനത്തിനിരയായവരെ നെതർലാൻഡില്‍ വച്ച് കണ്ട ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. 1990 കള്‍ മുതലെ ബുദ്ധ സന്യാസിമാരുടെ  ലൈംഗിക പീഡനത്തെ കുറിച്ച്​ തനിക്കറിയാമായിരുന്നെന്നും തിബറ്റന്‍ ആചാര്യന്‍ വ്യക്തമാക്കി.

നേരത്തെ ബുദ്ധസന്യാസിമാരുടെ ലൈംഗിക പീഡനത്തിന്​ ഇരയായവർ ദലൈലാമക്ക്​ കത്ത്​ നൽകിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ച ദലൈലാമ ബുദ്ധ​ന്‍റെ വചനങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത കപട സന്യാസിമാരാണ് ഇത്തരം ക്രൂര പീഡനങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാക്കി. എല്ലാം ലോകം അറിഞ്ഞ സ്ഥിതിക്ക് തെറ്റുകള്‍ തിരുത്താന്‍ ലൈംഗിക പീഡനം നടത്തിയ ബുദ്ധ സന്യാസിമാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യു എസ് -ഇറാന്‍ യുദ്ധമുണ്ടാവുമോ, ഇറാന്‍ കരാറില്‍ ഒപ്പിടുമോ; എന്താണ് ട്രംപിന്റെ മനസ്സില്‍?
90 ദിവസത്തെ ചികിത്സയ്ക്ക് 1.6 ലക്ഷത്തിന്‍റെ വ്യാജ ബില്ല്; ചൈനയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്