വീണ്ടും കവിത ചൊല്ലി, കഥപറഞ്ഞ് തോമസ് ഐസക്

Published : Feb 02, 2018, 10:07 AM ISTUpdated : Oct 05, 2018, 03:02 AM IST
വീണ്ടും കവിത ചൊല്ലി, കഥപറഞ്ഞ് തോമസ് ഐസക്

Synopsis

തിരുവനന്തപുരം: വിരസമായ ഇടപാടാണ് ബജറ്റവതരണം. കണക്കിലെ കളിയും സാമ്പത്തിക ശാസ്ത്രത്തിന്‍റെ കാഠിന്യവും ചാലിച്ച ഒരു വിരസാവതരണം. പക്ഷെ  ഈ വിരസത ഒഴിവാക്കാന്‍ കഥയും കവിതയുമടക്കമുള്ള സാഹിത്യ രചനകളെ ആദ്യമായി ബജറ്റവതരണത്തില്‍ ഉള്‍പ്പെടുത്തിയത് തോമസ് ഐസക്കാണ്. 

ബഷീര്‍ മുതല്‍ എംടിവരെയുള്ളവരുടെ സാഹിത്യ കൃതികള്‍ തോമസ് ഐസക് കടമെടുത്തിട്ടുണ്ട്. പാത്തുമ്മയുടെ ആടും തകഴിയുടെ കയറുമെല്ലാം ഉപയോഗിച്ചു കഴിഞ്ഞു. 2008ല്‍ ഹൈലൈറ്റ് പാത്തുമ്മയാണെങ്കില്‍ 2009ല്‍ തകഴിയുടെ 'കയറാ'യിരുന്നു. 2010ല്‍ വൈലോപ്പള്ളി കവിതയും, 2011ല്‍ ഓഎന്‍വി ബജറ്റിനായി എഴുതിയ കവിതയും ഇടംപിടിച്ചു. 16ല്‍ ഓഎന്‍വിയുടെ തന്നെ ദിനാന്ത്യത്തിന്‍റെ അവസാനവരികളും, 2017ല്‍ എംടിയുടെ പ്രസംഗ ശകലങ്ങളുമായിരുന്നു ധനമന്ത്രിയുടെ ബജറ്റിനെ സാഹിത്യപൂരിതമാക്കിയത്.

ഇത്തവണത്തെ ബജറ്റവതരണത്തിലും സാഹിത്യ രചനകളെ കൂട്ടുപിടിക്കാന്‍ അദ്ദേഹം മറന്നില്ല. ഓഖി ദുരന്തത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലം വിവരിക്കാനാണ് തോമസ് ഐസക്  ഇത്തവൺ ആദ്യം സാഹിത്യകൃതികളെ കൂട്ടുപിടിച്ചത്. 

സുഗതകുമാരിയുടെ കവിതയും സാറാ ജോസഫിന്റെ നോവലുമായിരുന്നു ആദ്യം തോമസ് ഐസക്കിന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. കടലും കാറ്റും തീരത്തിന് ഉയിര്‍നല്‍കുന്നവരാണെന്ന് സുഗതകുമാരി ടീച്ചര്‍ പാടി. പക്ഷേ ആലോചനരഹിതമായ മനുഷ്യ ഇടപെടലുകള്‍ പ്രകൃതിയെ മഹാമൃത്യുരക്ഷസ്സായി മാറ്റിയിരിക്കുകയാണ്. കെടുതി വിതച്ച് അലറുകയാണ് കാറ്റും കടലും. പക്ഷെ തീരം തളരില്ല. പ്രിയങ്കരിയായ കവി പാടിയതുപോലെ 'കടലമ്മ തന്‍ മാറില്‍ കളിച്ച് വളര്‍ന്നവര്‍ കരുത്ത് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും ഞങ്ങള്‍'.. എനിക്കുറപ്പുണ്ട്. നമ്മുടെ തീരം കെടുതികളെ അതിജീവിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കും... ഇങ്ങനെ തോമസ് ഐസക് ബജറ്റവതരണം തുടങ്ങി.

സ്‍ത്രീകളുടെ അവസ്ഥ പറയവെ, സ്‍കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ഥി രചിച്ച കവിതയും തോമസ് ഐസക് എടുത്തു പറഞ്ഞു. പത്താം ക്ലാസുകാരിയായ സ്‍നേഹ എഴുതിയ കവിതയാണ് തോമസ് ഐസക് എടുത്തു പറഞ്ഞത്. കെമിസ്‍ട്രി സാറാണ് പറഞ്ഞത്, അടുക്കള ഒരു ലാബാണ്, പരീക്ഷിച്ച്, നിരീക്ഷിച്ച് നിന്നപ്പോഴാണ് കണ്ടത്, വെളുപ്പിനുണര്‍ന്ന്, പുകഞ്ഞ് പുകഞ്ഞ്, തനിയെ സ്റ്റാര്‍ട്ടാകുന്ന കരിപുരണ്ട കേടുപുരണ്ട ഒരു മെഷ്യന്‍, അവിടെ എന്നും സോഡിയം ക്ലോറൈഡ് ലായനി ഉത്പാദിപ്പിക്കുന്നുവെന്ന്.. കവതയില്‍ പറയുന്നതുപോലുള്ള അദ്ധ്വാനത്തിന് അന്തസ് സ്‍ത്രീക്ക് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ കെആര്‍ മീരയുടെ ആരാച്ചാര്‍ വരെയുള്ള കൃതികള്‍ തോമസ് ബജറ്റവതരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്