ബജറ്റ് അവതരണം തുടങ്ങി

By Web DeskFirst Published Feb 1, 2018, 11:16 AM IST
Highlights

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. കൃഷിക്കും ഗ്രാമീണമേഖലയ്ക്കും ആരോഗ്യക്ഷേമത്തിനും ബജറ്റിൽ ഊന്നൽ നൽകുമെന്ന് ബജറ്റ് ആമുഖ പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. 8.5 ശതമാനം വളർച്ച അടുത്തു തന്നെ ഇന്ത്യ കൈവരിക്കും.അതിവേഗ വളർച്ചയുടെ പാതയിൽ രാജ്യം മുന്നേറുകയാണ്.

ഈ വർഷം 7.2–7.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.ഇന്ത്യൻ സാമ്പത്തികരംഗം ലോകത്തെ ഏഴാം സ്ഥാനത്താണ്. അടുത്തു തന്നെ ഇന്ത്യ ലോകത്തെ അ‍ഞ്ചാമത്തെ സമ്പദ്ഘടനയാകും.

അടിസ്ഥാനപരമായ സാമ്പത്തിക പരിഷ്കരണം സർക്കാർ നടപ്പാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. മുൻസർക്കാരിനു കീഴിൽ നയശോഷണത്തിൽ വലഞ്ഞ ഇന്ത്യയെ മോദി സർക്കാർ ലോകത്തെ മുൻനിര സാമ്പത്തിക ശക്തികളിലൊന്നാക്കിയെന്ന് ധനമന്ത്രി പറഞ്ഞു.

click me!