മന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പട്ടിണിക്കിട്ടത് മൂന്ന് മണിക്കൂര്‍

Published : Feb 01, 2018, 10:43 AM ISTUpdated : Oct 04, 2018, 07:58 PM IST
മന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പട്ടിണിക്കിട്ടത് മൂന്ന് മണിക്കൂര്‍

Synopsis

ചണ്ഡിഖഡ്: വിഐപികള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അധികൃതര്‍ ഭിന്നശേഷിക്കാരായ കുട്ടികളോട് ചെയ്തത് ക്രൂരത. മൂന്ന് മണിക്കൂറാണ് രണ്ട് വയസ്സ് മുതല്‍ പ്രായമുള്ള കുഞ്ഞ് തൊട്ടുള്ളവരെ അധികൃതര്‍ പട്ടിണിക്കിട്ടത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീല്‍ചെയര്‍ നല്‍കുന്ന ചടങ്ങിന് ശേഷം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് എത്തി അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രൂരത.

ചണ്ഡിഖഡിലെ റെഡ് ക്രോസ് സൊസൈറ്റിയാണ് വിഐപിയ്ക്കായി കാത്തിരുന്ന് കുട്ടികളെ പട്ടിണിയ്ക്കിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ (പിജിഐഎംഇആര്‍) ആണ് ഭിന്നശേഷിക്കാരായ കുട്ടികളെ ചടങ്ങിന് ക്ഷണിച്ച് വരുത്തിയത്. 300 വീല്‍ ചെയറുകളാണ് ഇവര്‍ക്ക് നല്‍കിയത്. മന്ത്രി രാജ്‌നാഥ് സിംഗ് എത്തിയാണ് ഇത് കൈമാറിയത്. 11 മണിയ്ക്ക് എത്താമെന്ന് ഏറ്റ മന്ത്രി എത്തിയത് 11.35 ന്. കുട്ടികളെ കാണുന്നതിന് മുമ്പ് മറ്റ് പ്രമുഖകര്‍ക്കൊപ്പം മന്ത്രി വൃക്ഷത്തൈ നട്ടു. മന്ത്രിയെത്തുന്നതുവരെ കുട്ടികളെ പോകാന്‍ സംഘടന അനുവദിച്ചില്ല. 

ചടങ്ങിനെത്തിയ അനിതാകുമാരി എന്ന യുവതിയുടെ കയ്യിലിരുന്ന 2 വയസ്സുള്ള കുഞ്ഞ് കരയുന്നത് വിശന്നിട്ടാണെന്നും 9 മണി മുതല്‍ മന്ത്രിയ്ക്കായി കാത്തിരിക്കുയാണ് ഇപ്പോള്‍ സമയം 11.30 കഴിഞ്ഞെന്നുമാണ് അവര്‍ നല്‍കിയ മറുപടി. രണ്ട് വയസ്സുകാരി കുഞ്ഞ് ഈ വലിയ വീല്‍ ചെയര്‍ കിട്ടിയിട്ട് എന്ത് ചെയ്യാനാണെന്നും അവര്‍ ചോദിച്ചു. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കിയിരിക്കുന്നത് ഒരേ തരത്തിലുള്ള വീല്‍ ചെററുകള്‍. ഇത് ഉപയോഗിച്ച് ഇവര്‍ എന്തു ചെയ്യുമെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല