തിരൂരങ്ങാടിയില്‍ ഇപ്പോള്‍ പോത്താണ് താരം

Published : Jul 29, 2016, 07:07 AM ISTUpdated : Oct 04, 2018, 06:05 PM IST
തിരൂരങ്ങാടിയില്‍ ഇപ്പോള്‍ പോത്താണ്  താരം

Synopsis

ഒന്നേമുക്കാല്‍ മീറ്റര്‍ ഉയരവും രണ്ടു ടണ്‍ ഭാരവുമുള്ള 'ആനപ്പോത്തിന്'ശങ്കറെന്നാണ് പേര്. ആദ്യ നോട്ടത്തിലേ അനുരാഗം തോന്നിയതോടെ ചെമ്മാട് പന്താരങ്ങാടിയിലെ കാലിക്കച്ചവടക്കാരായ ഹസ്സന്‍കുട്ടി ഹാജിയും മകന്‍ അബ്ദുറഹിമാനും ഹൈദരാബാദില്‍ നിന്ന് മോഹ വില നല്‍കിയാണ് ഭീമന്‍ പോത്തിനെ കൂട്ടിക്കൊണ്ടുവന്നത്. സിംപിളല്ലെന്ന് മാത്രമല്ല, ആള് ഒന്നൊന്നര പവര്‍ഫുളുമാണ്. രണ്ടും മൂന്നും ആള്‍ പിടിച്ചില്ലെങ്കില്‍ പിന്നെ ശങ്കറിന്റെ വികൃതിയും പവര്‍ഫുള്ളാവും‍. ശങ്കറിനെ തീറ്റിപ്പോറ്റണമെങ്കിലും ചില്ലറ പാടൊന്നുമല്ല.

ഹരിയാനയില്‍ കണ്ട ഏഴരക്കോടി വിലയുള്ള ഏറ്റവും ഭാരം കൂടിയ പോത്തനേക്കാളും ഭാരം തങ്ങളുടെ പോത്തിനുണ്ടെന്നാണ്  ഉടമകളുടെ അവകാശവാദം. എന്തായാലും ഈ പോത്തിനെ കാണാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനും മുട്ടിറച്ചിക്കല്‍ വീട്ടിലേക്ക് സന്ദര്‍ശകരുടെ തിരക്കാണിപ്പോള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യോമാക്രമണ പ്രതിരോധത്തിനിടെ അവശിഷ്ടം വീണു, പ്രവാസി ഡ്രൈവ‍ർക്ക് ദാരുണാന്ത്യം, അൽ ബർഷയിൽ കൊല്ലപ്പെട്ടത് പാക് സ്വദേശിയെന്ന് സൂചന
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ