ഐ എസ് റിക്രൂട്ട്മെന്റ്: മെറിന്‍ ജോലി ചെയ്തിരുന്ന കൊച്ചിയിലെ സ്വകാര്യ സ്കൂളിനെതിരെ അന്വേഷണം

Published : Jul 29, 2016, 06:10 AM ISTUpdated : Oct 05, 2018, 02:50 AM IST
ഐ എസ് റിക്രൂട്ട്മെന്റ്: മെറിന്‍ ജോലി ചെയ്തിരുന്ന കൊച്ചിയിലെ സ്വകാര്യ സ്കൂളിനെതിരെ അന്വേഷണം

Synopsis

കൊച്ചി: ഐ എസ് റിക്രൂട്ട്മെന്റ് കേസില്‍ കൊച്ചിയിലെ സ്വകാര്യ സ്കൂള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മതംമാറി നാടുവിട്ട  മെറിന്‍ ഇവിടെ ജോലി ചെയ്തിരുന്നതായി വ്യക്തമായിരുന്നു. സ്കൂളിന്റെ അക്കൗണ്ടിലേക്ക് ശ്രീനഗറില്‍ നിന്നടക്കം പണം വന്നതാണ് അന്വേഷിക്കുന്നത്. മതം മാറ്റം നടത്തി മുംബൈയില്‍ നിന്നെത്തിയ മെറിന്‍ കൊച്ചി ചക്കരപ്പറമ്പിലെ സ്കൂളിലാണ് ജോലി ചെയ്തിരുന്നത്.

ഈ സ്കൂളിന്റെ അക്കൗണ്ടിലേക്ക് കഴിഞ്ഞവ‍ര്‍ഷം സംശയാസ്‌പദമായ സാഹചര്യത്തില്‍ പണം വന്നതാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. ശ്രീനഗറിലെ ഒരു ബാങ്ക് അക്കൊണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപയും ഹൈദരാബാദിലെ അക്കൊണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപയുമാണ്എത്തിയത്. ഈ പണം ആരയച്ചു, ആര്‍ക്കുവേണ്ടി അയച്ചു എന്തിന് അയച്ചു എന്ന് കണ്ടത്താനാണ് ശ്രമം. സ്കൂള്‍ അധികൃതരെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല.

മതം മാറ്റവുമായി ബന്ധപ്പെട്ടോ ഐ എസില്‍ ചേരുന്നതിനായി വിദേശത്തേക്ക് രക്ഷപെടുന്നതിന് സമാഹരിച്ച പണമാണോയെന്നാണ് അന്വേഷിക്കുന്നത്. കേന്ദ്ര ഏജന്‍സികളും ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അറസ്റ്റിലായ അര്‍ഷദ് ഖുറേഷി  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളെ വിദേശത്തേക്ക് കടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് നാടുവിട്ടവര്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ എത്തിയതായാണ് ഇതുവരെയുളള സൂചന.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി
ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം