വില്ലേജ് ഓഫീസിന് തീയിട്ട സാംകുട്ടിക്ക് ഒടുവില്‍ വസ്തു പോക്കുവരവ് ചെയ്തുകിട്ടി

Published : Jul 29, 2016, 06:44 AM ISTUpdated : Oct 05, 2018, 01:55 AM IST
വില്ലേജ് ഓഫീസിന് തീയിട്ട സാംകുട്ടിക്ക് ഒടുവില്‍ വസ്തു പോക്കുവരവ് ചെയ്തുകിട്ടി

Synopsis

വര്‍ഷങ്ങളായുളള നീതി നിഷേധത്തിനെതിരെ ശക്തമായ ഭാഷയിലായിരുന്നു സാം കുട്ടിയുടെ പ്രതികരണം. കഴിഞ്ഞ എപ്രില്‍ 28ന് വെളളറട വില്ലേജ് ഓഫീസിലെ ജീവനക്കാരെ പൂട്ടിയിട്ട്  തീയിട്ടു. വില്ലേജ് ഓഫീസര്‍ക്കുള്‍പ്പെടെ പരിക്കേറ്റു. പിടിയിലായ സാംകുട്ടി ജയിലിലുമായി. ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ ചുവപ്പുനാടയില്‍ കുരുങ്ങിയ ജീവിതം പുറംലോകത്തെ അറിയിച്ചത് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണം പരിപാടി. പോക്കുവരവ് ചെയ്തുകിട്ടാന്‍ സാംകുട്ടി നല്‍കിയ അപേക്ഷയില്‍ പട്ടയനമ്പര്‍ മാറിപ്പോയതാണ് പ്രശ്നകാരണമെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഏഷ്യാനെറ്റ് ന്യൂസിലൂടെ സാംകുട്ടിയുടെ അവസ്ഥ അറിഞ്ഞതോടെ റവന്യുമന്ത്രി ഉള്‍പ്പെടെയുള്ളവരാണ് പ്രശ്നത്തില്‍ ഇടപെട്ടത്. ഇനി ഈ ഭൂമി വിറ്റ് കടബാധ്യതകള്‍ തീര്‍ക്കണമെന്നാണ് സാംകുട്ടിയുടെ ആഗ്രഹം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് സത്യവാങ്മൂലം: വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാന് സംശയം; ഇറാൻ-അമേരിക്ക ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ പ്രാപ്തമല്ലെന്ന് ഇറാൻ, 'നിഷ്പക്ഷ നിലപാടില്ല'