ഉത്തർപ്രദേശിൽ 'പശുക്കുട്ടി'യെ ബലാത്സം​ഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

Published : Oct 21, 2018, 02:35 PM ISTUpdated : Oct 21, 2018, 02:36 PM IST
ഉത്തർപ്രദേശിൽ 'പശുക്കുട്ടി'യെ ബലാത്സം​ഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

Synopsis

ആന്തരികമായുണ്ടായ  മുറിവ് മൂലമാണ് പശുക്കുട്ടി ചത്തതെന്ന് ഡോക്ടർ സാക്ഷ്യപ്പടുത്തുന്നു. ബലാത്സം​ഗം മൂലമാണ് ഈ മുറിവുണ്ടായതെന്ന് സ്ഥിരീകരിക്കാൻ ലാബ് പരിശോധനയ്ക്ക് അയച്ചതായും ഡോക്ടർ വെളിപ്പെടുത്തുന്നു.

ഉത്തർപ്രദേശ്: പശുക്കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊന്ന സംഭവത്തിൽ ഉത്തർപ്രദേശിലെ ഭാ​ഗ്പത്ത് ജില്ലയിൽ പ്രതിഷേധം രൂക്ഷമാകുന്നു. നാലുമാസം പ്രായമുള്ള പശുക്കുട്ടിയെ ആണ് പ്രകൃതിവിരുദ്ധ ലൈം​ഗിക പീഡനത്തിന് ഇരയാക്കി കൊന്നത്. ഭാ​ഗ്പത്തിലെ ദിൽവാഡ ​ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ശനിയാഴ്ചയാണ് പശുക്കുട്ടി ചത്തത്. അതേ ​ഗ്രാമത്തിലുള്ള യുവാവിനെതിരെ പ്രകൃതിവിരുദ്ധ ലൈം​ഗികപീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്തിരുന്നു. 

സമീപപ്രദേശങ്ങളിലെ ഹൈന്ദവസംഘടനകൾ സംഭവത്തിൽ വൻ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ പ്രതിയെന്ന് ആരോപിക്കപ്പെട്ടിരിക്കുന്ന യുവാവിന് പ്രായപൂർത്തിയായിട്ടില്ല എന്നാണ് കുടുംബാം​ഗങ്ങളുടെ വാദം. വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഇയാളുടെ യഥാർത്ഥ പ്രായം കണ്ടെത്താൻ സാധിക്കുകയുള്ളൂ. സർക്കാർ മൃ​ഗഡോക്ടറാണ് പശുക്കുട്ടിയുടെ ശവശരീരം പരിശോധിച്ചത്. ആന്തരികമായുണ്ടായ  മുറിവ് മൂലമാണ് പശുക്കുട്ടി ചത്തതെന്ന് ഡോക്ടർ സാക്ഷ്യപ്പടുത്തുന്നു. 

ബലാത്സം​ഗം മൂലമാണ് ഈ മുറിവുണ്ടായതെന്ന് സ്ഥിരീകരിക്കാൻ ലാബ് പരിശോധനയ്ക്ക് അയച്ചതായും ഡോക്ടർ വെളിപ്പെടുത്തുന്നു. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം ഹീനമായ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ വാക്കുകൾ ഇല്ല എന്നായിരുന്നു ഹിന്ദു ജാ​ഗരൺ മഞ്ച് യൂത്ത് വിം​ഗ് ജില്ലാ പ്രസിഡന്റ് അങ്കിത് ബഡേലിയുടെ പ്രതികരണം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹിതയായ സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന, പിന്നാലെ വിവാഹിതനായ സലൂൺ ഉടമയ്ക്ക് മർദ്ദനം
കൊച്ചിയിൽ നിന്ന് ട്രക്കിങിനായി കുടകിലെത്തിയ മലയാളി യുവതിയെ വനത്തിൽ കാണാതായി, തിരച്ചിൽ തുടരുന്നു