കൊല്ലത്ത് സ്വകാര്യ ബസിനു മുകളിൽ മരം വീണ് 25 ഓളം പേര്‍ക്ക് പരിക്ക്

Published : Jan 02, 2019, 12:34 PM IST
കൊല്ലത്ത്  സ്വകാര്യ ബസിനു മുകളിൽ മരം വീണ് 25 ഓളം പേര്‍ക്ക് പരിക്ക്

Synopsis

അപകടത്തില്‍ ബസ് പൂർണമായി തകർന്നു. സമീപത്തുണ്ടായിരുന്ന 11 കെവി ലൈൻ ഉൾപ്പെടെ വാഹനത്തിനു മുകളിലേക്കു പതിച്ചിരുന്നു. 

കൊല്ലം: കൊല്ലം കടയ്ക്കലിൽ സ്വകാര്യ ബസിനു മുകളിൽ വന്മരം കടപുഴകിവീണു. 25 ഓളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോട്ടു ട്രവൽസിന്‍റെ അഞ്ചൽ നിന്നും കടയ്യ്ക്കലിലേക്ക് പോകുന്ന ബസിന് മുകളിലാണ് ആറ്റുപുറം ജംഗ്ഷന് സമീപം വ്യാപാരഭവന് മുൻവശത്തുണ്ടായിരുന്ന വൻമരം കടപുഴകി വീഴുന്നത്.

അപകടത്തില്‍ ബസ് പൂർണമായി തകർന്നു. സമീപത്തുണ്ടായിരുന്ന 11 കെവി ലൈൻ ഉൾപ്പെടെ വാഹനത്തിനു മുകളിലേക്കു പതിച്ചിരുന്നു. എന്നാൽ  ഈ സമയം ലൈനിൽ വൈദ്യുതി ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി. പരിക്കേറ്റ നാവായിക്കുളം സ്വദേശിയായ ഷൈൻ, കടയ്ക്കൽ വയ്യാനം  സ്വദേശിനിയായ രജിലസ, ചിങ്ങേലി സ്വദേശിനിയായ തങ്കമണി കടക്കൽ കോട്ടപ്പുറം സ്വദേശിനിയായ കമലമ്മ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നാസർ മുള്ളിക്കാട്‌ 56, ഷൈൻ പള്ളിക്കൽ, കമലമ്മ കോട്ടപ്പുറം, തങ്കമണി ചിങ്ങേലി. ആരിഫാബീവി വയ്യാനം, അംബിക കൊപ്പം,  അശ്വതി, ശരൺ ശങ്കരനഗർ, സജിത വാക്കിക്കോണം, സുമ വാക്കിക്കോണം,  റെജില, റിസാന ഫാത്തിമ, മുഹമ്മദ് യാസീൻ വയ്യാനം, രാജി, ശിവപ്രസാദ്, വത്സല, കടയ്ക്കൽ, ജൈസനകടയ്ക്കൽ എന്നിവർക്കും  പരിക്കേറ്റി. ഇവരെ കടയ്ക്കൽ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം