കൊല്ലത്ത് ബസുകള്‍ കൂട്ടിമുട്ടി നിരവധിപ്പേര്‍ക്ക് പരിക്ക്

By Web DeskFirst Published May 28, 2017, 12:27 PM IST
Highlights

കൊല്ലം: കൊല്ലം തട്ടാമലയില്‍ ദേശീയ പാതയ്ക്ക് സമീപം കെ എസ് ആര്‍ ടി സി - ടൂറിസ്റ്റ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവര്‍ അടക്കം നിരവധി യാത്രക്കാര്‍ പരിക്കേറ്റു. രാവിലെ ആറരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കൊല്ലത്തെയും തിരുവനന്തപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കെ എസ് ആര്‍ ടി സി ബസ്. അപകടത്തില്‍ ടൂറിസ്റ്റ് ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് കൊല്ലത്ത് ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്ക് ഉണ്ടായി.

click me!