നിറയെ ആളുകളുമായി ഓടിക്കൊണ്ടിരിക്കെ പുക, പിന്നാലെ ആളിക്കത്തി സന ബസ്, തീകെടുത്തിയത് ഒരു മണിക്കൂർ പരിശ്രമത്തിൽ, ഒഴിവായത് വൻദുരന്തം

Published : Aug 10, 2025, 03:58 PM ISTUpdated : Aug 10, 2025, 03:59 PM IST
bus fire

Synopsis

പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സന ബസാണ് രാവിലെ എട്ടരയോടെ കത്തിയത്.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി തുറക്കലിൽ സ്വകാര്യ ബസിന് തീപിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സന ബസാണ് രാവിലെ എട്ടരയോടെ കത്തിയത്. പുക ഉയർന്നതോടെ ജീവനക്കാരും യാത്രക്കാരും ബസില്‍ നിന്ന് പുറത്തിറങ്ങിയതിനാൽ ആളപകടം ഒഴിവായി. പിന്നാലെ ബസ് ആളിക്കത്തി. പരിസരവാസികളും മൂന്ന് അഗ്നി രക്ഷ സേനയൂണിറ്റുകളും ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ കെടുത്തിയത്. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ ബസ് കത്തിയതില്‍ സമഗ്രമായ അന്വേഷണം ആവേണമെന്ന് ബസ് ഉടമ ആവശ്യപെട്ടു. തന്നോടുള്ള രാഷ്ട്രീയ-വ്യക്തി വിരോധമാണോ കാരണമെന്ന് സംശയമുണ്ടെന്നും ഉടമ യൂനുസ് അലി വി ടി പറഞ്ഞു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ