കൊച്ചിയില്‍ ബസ് ജീവനക്കാരന്‍ വിദ്യാര്‍ഥികളെ കുത്തിപരിക്കേല്‍പ്പിച്ചു

By Web DeskFirst Published Nov 29, 2017, 5:37 PM IST
Highlights

കൊച്ചി: ബസില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ വിദ്യാര്‍ഥികളെ കുത്തി പരിക്കേല്‍പ്പിച്ചു. കൊച്ചി മരട് ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്.

സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ജിഷ്ണു ജ്യോതിഷ്, ഗൗതം, അഭിജിത്ത് എന്നീ മൂന്ന് പേരെ കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

വിദ്യാര്‍ത്ഥികളെ ആക്രമിച്ച മൂന്ന് ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം-നെട്ടൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.
 

 

click me!