
കോട്ടയം: ബസുകളുടെ യാത്രനിരക്ക് കൂട്ടേണ്ടതില്ലെന്ന് സ്വകാര്യബസ് സമരത്തിൽ പങ്കെടുക്കാത്ത കോട്ടയത്തെ ബസുടമ. ബിപിഎൽ വിദ്യാർത്ഥികൾക്ക് പൂർണ്ണമായും യാത്രാസൗജന്യം നൽകി വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടിയാൽ പ്രശ്നപരിഹാരമാകുമെന്നാണ് റോബിൻ ബസിന്‍റെ ഉടമ ഗിരീഷിന്‍റെ നിർദ്ദേശം
കുമളി എറണാകുളം, പത്തനംതിട്ട സർവ്വീസ് നടത്തുന്ന റോബിൻ ബസ് ഉടമ ഗീരീഷാണ് ബസ് സമരത്തിൽ നിന്ന് വിട്ട് നിൽക്കുന്നത്. യാത്രാനിരക്ക് ഒരു രൂപ പോലും കൂട്ടാതെ വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അൻപത് ശതമാനമാക്കി പ്രശ്നം പരിഹരിക്കാമെന്നാണ് ഗീരീഷിന്റെ നിർദ്ദേശം
മലയോരമേഖലയിൽ മോശം റോഡാണെന്ന് ചൂണ്ടിക്കാട്ടി വാങ്ങുന്ന 25 ശതമാനം അധികചാർജ്ജ് എടുത്തുകളയണമെന്നാണ് ഗിരീഷിന്‍റെ മറ്റൊരു നിർദ്ദേശം. കാര്യക്ഷമായി ബസ് സർവ്വീസ് നടത്തിയാൽ ലാഭത്തിലാക്കാമെന്നാണ് ഉടമകളുടെ സംഘടനകളിലൊന്നുമില്ലാത്ത ഗിരീഷിന്‍റെ സാക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam