ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തിയാളുടെ വെളിപ്പെടുത്തല്‍

Published : May 22, 2017, 11:15 AM ISTUpdated : Oct 04, 2018, 05:48 PM IST
ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തിയാളുടെ വെളിപ്പെടുത്തല്‍

Synopsis

ദില്ലി: സ്ഥലകച്ചവടം ബിസിനസാക്കിയാളെ കൊലപ്പെടുത്തിയതിന്‍റെ പേരില്‍ ഞായറാഴ്ച പിടിയിലായ ബിസിനസ് പങ്കാളി പുറത്തുവിട്ട വിവരങ്ങള്‍ കേട്ട് ദില്ലി പോലീസ് തരിച്ചിരിക്കുകയാണ്. പങ്കാളിയുടെ കുടുംബാംഗങ്ങളെയും കൂട്ടക്കൊല ചെയ്തത് താനാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. 
ദില്ലി ബുരാരി മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. 

മുനാവര്‍ ഹസ്സന്‍ എന്ന ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്. മാനഭംഗക്കേസില്‍ ജയിലില്‍ ആയിരുന്ന ഹസ്സന്‍ കഴിഞ്ഞ ദിവസമാണ് പരോള്‍ നേടി പുറത്തിറങ്ങിയത്. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ തന്‍റെ ഭാര്യയേയും നാലു മക്കളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാണിച്ച് ഹസ്സന്‍ വെള്ളിയാഴ്ച പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു. 

ബിസിനസ് പങ്കാളി ബണ്ടിയ്‌ക്കൊപ്പമാണ് ഹസ്സന്‍ പരാതി നല്‍കാനെത്തിയത്. എന്നാല്‍ തന്‍റെ കുടുംബത്തെ അഞ്ചു മാസം മുന്‍പേ ബണ്ടി ഇല്ലായ്മ ചെയ്തിരുന്നുവെന്ന് ഹസ്സന്‍ അറിവില്ലായിരുന്നു. ശനിയാഴ്ച ബണ്ടിയുടെ വീട്ടിലെത്തിയ ഹസ്സന്‍ അയാളുമായി വാക്കുതര്‍ക്കമുണ്ടാക്കി. ഇതിനിടെ ബണ്ടി ഹസ്സനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഇക്കാര്യം പോലീസിനെ അറിയിച്ച ശേഷം വീട് പൂട്ടി ഇയാള്‍ രക്ഷപ്പെട്ടു. ബണ്ടിയുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പരിശോധിച്ച പോലീസ് ഞായറാഴ.ച ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിലാണ് ഹസ്സന്റെ കുടുംബത്തെ വകവരുത്തിയ കാര്യം പുറത്തുവന്നത്. ബണ്ടി പറഞ്ഞത് അനുസരിച്ച് മീററ്റില്‍ എത്തി പരിശോധന നടത്തിയ പോലീസ് കുടുംബാംഗങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 

ഹസ്സന്‍ തന്നോട് 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നുവെന്നും അത് തിരിച്ചുനല്‍കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബണ്ടി പറയുന്നു. ബി.എസ്.പി അംഗമായ ഹസ്സന്‍  ബധി വിധാന്‍ സഭ ബണ്ഡലത്തില്‍ നിന്നും പല തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോവയിൽ പോയാൽ കഴിക്കണം ഈ 8 വിഭവങ്ങൾ, ബീച്ച് മാത്രമല്ല ഗോവ!
'പോടാ, ചെറ്റ പദപ്രയോ​ഗങ്ങൾ ചിലർ നടത്തുന്നു, എല്ലാത്തരം മോശം പദപ്രയോഗങ്ങള്‍ക്കും എതിരാണ്'; പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി പന്ന്യൻ രവീന്ദ്രൻ