സെക്രട്ടേറിയറ്റ് മാര്‍ച്ചിനെത്തിയവരുടെ വാഹനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു

Published : May 22, 2017, 10:29 AM ISTUpdated : Oct 05, 2018, 03:32 AM IST
സെക്രട്ടേറിയറ്റ് മാര്‍ച്ചിനെത്തിയവരുടെ വാഹനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു

Synopsis

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍‍ച്ചിനെത്തിയവരുമായി പോയ വാഹനം പാറ്റൂരില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കഠിനംകുളം സ്വദേശിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റുമായ അജയനാണ് മരിച്ചത്. അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു.

അംഗന്‍വാടി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാര്‍‍ച്ചിന് കഠിനംകുളം മേനംകുളം ഭാഗത്തുനിന്നും എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മാര്‍‍ച്ച് കഴിഞ്ഞ് യാത്രക്കാരുമായി തിരിച്ചുപോകവെ പാറ്റൂരില്‍ വെച്ച് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായ അജയന്‍ പുറത്തേക്ക് വീണ് വാഹനത്തിനടയിലായി. തലക്കു ഗുരുതരമായ പരിക്കേറ്റ അജയനെ മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ 16 പേരില്‍ ഒരാളുടെ നിലയും ഗുരുതരമാണ്. യാത്രക്കാരില്‍ ഭൂരിഭാഗവും സ്‌ത്രീകളായിരുന്നു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് അടക്കമുള്ളവര്‍ക്ക് എന്തുകാര്യം, വിദ്യാഭ്യാസ വകുപ്പ് കോൺ​ഗ്രസ് ഏറ്റെടുക്കണം'; ആവശ്യവുമായി സുകുമാരൻ നായർ
അണ്ണാ ഡിഎംകെയിൽ പ്രതിസന്ധി രൂക്ഷമാകുന്നു; 25 വിമത എംഎൽഎമാരെ പാ‍ർട്ടി സ്ഥാനങ്ങളിൽനിന്ന് നീക്കി