
തൃശൂര്‍:കോഴി കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ബിവി 380 എന്ന മുന്തിയ ഇനം മുട്ടക്കോഴികള്‍ കേരളത്തിലുമെത്തി. വര്‍ഷത്തില്‍ 300 ലധികം മുട്ടകള്‍ ലഭിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. അത്യുല്‍പ്പാദന ശേഷിയുള്ളതും രോഗ പ്രതിരോധ ശേഷി കൂടിയ ഇനവുമാണ് ബിവി 380. തൃശൂര്‍ മാളയിലെ ഹാച്ചറിയിലാണ് വിരിയിച്ചെടുത്തത്.
കെപ്കോ വഴി സംസ്ഥാനത്തെ എല്ലാ കോഴി കര്‍ഷകര്‍ക്കും ലഭ്യമാക്കാനാണ് പദ്ധതി.ആദ്യ ഘട്ടത്തില്‍ 50000 കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയാണ് ലക്ഷ്യം. പിന്നീട് വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കും. സാധാരണ കോഴികള്‍ വര്‍ഷത്തില്‍ 120 മുതല്‍ 140 മുട്ടകളാണ് ഇടാറ്. തവിട്ട് നിറത്തിലുള്ള ഇവയുടെ മുട്ടക്ക് വിപണിയിലും നല്ല ഡിമാന്‍റാണ്.
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍റെ വൈവിധ്യ വല്‍ക്കരണത്തിന്‍റെ ഭാഗമായാണ് ബിവി 380 നെ എത്തിച്ചത്.തമിഴ്നാടാണ് ബിവി 380 ന്‍റെ മുട്ടകള്‍ നേരത്തെ കേരള വിപണിയില്‍ എത്തിച്ചിരുന്നത്. സ്വയം പര്യാപ്തത നേടുമ്പോള്‍ മുട്ടയുടെ വില കുറയ്ക്കാനാകുമെന്ന പ്രതീക്ഷയും കെപ്കോയ്ക്ക് ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam