കുരുമുളക് കാപ്പിയും വിറ്റ് ഞാന്‍ കാറു വാങ്ങി: സികെ ജാനു

Published : Jun 24, 2017, 05:18 PM ISTUpdated : Oct 05, 2018, 12:56 AM IST
കുരുമുളക് കാപ്പിയും വിറ്റ് ഞാന്‍ കാറു വാങ്ങി: സികെ ജാനു

Synopsis

കല്‍പ്പറ്റ: കാറുവാങ്ങിയതിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള‍്ക്കെതിരെ സികെ ജാനു രംഗത്ത്. സമൂഹമാധ്യമങ്ങളിലെ പ്രചരണം ആദിവാസികള‍്ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ആസുത്രിത നീക്കണമെന്നാണ് ജാനുവിന്‍റെ പക്ഷം. കൃഷിയിടത്തുനിന്നുകിട്ടിയ കുരുമുളകും കാപ്പിയും വിറ്റാണ് കാറുവാങ്ങിയയെന്നും ജാനു വിശദികരിക്കുന്നു.

ജാനു ശക്തമായിതന്നെയാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളെ എതിര്‍ക്കുന്നത്. ഭൂസമരകാലത്ത് കൂടെയുണ്ടായിരുന്ന ആദിവാസികള്‍ക്കോപ്പം വെട്ടിപിടിച്ച ഒന്നര ഏക്കര്‍ സ്ഥലത്തുണ്ടായ കുരുമുളകും കാപ്പിയും വിറ്റാണ് കാറുവാങ്ങാന്‍ നാലുലക്ഷം രുപ കണ്ടെത്തിയത്. ബാക്കി ആറുലക്ഷം രുപ കടം. ഇപ്പോള്‍ പന്ത്രണ്ടായിരം രൂപ  മാസതവണയായി അടക്കുന്നു. 

ചില രാഷ്ട്രീട പാര്‍ട്ടികളാണ് പ്രചരണത്തിന് പിന്നില്‍. ഇതോക്കെ ഏറ്റുപിടിച്ച് സമൂഹമാധ്യമങ്ങളില്‍ തന്നെ  വിമര്‍ശിക്കുന്നവരെ സത്യമറിയാന്‍ കൊളവള്ളിയിലെ വീട്ടിലേക്ക് ക്ഷണിക്കുന്നുണ്ട് സികെ ജാനു. ജാനുവിന്‍റെ വിശദീകരണമിതാണെങ്കിലും സമുഹമാധ്യമങ്ങളില്‍ ഇപ്പോഴുമിത് ചൂടേറിയ ചര്‍ച്ചയാണ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ