ജാതിയുടെ പേരിൽ വേർതിരിവുള്ള സമൂഹത്തിൽ വനിതാ മതിലിന് പ്രസക്തിയുണ്ട്: സി കെ ജാനു

By Web TeamFirst Published Jan 1, 2019, 1:31 PM IST
Highlights

ഇടത് രാഷ്ട്രീയത്തോടൊപ്പമാണ് എന്നതിന് തെളിവാണ് വനിതാ മതിലിലെ പങ്കാളിത്തമെന്ന് ആദിവാസി നേതാവ് സി കെ ജാനു.

 

പാലക്കാട്: ഇടത് രാഷ്ട്രീയത്തോടൊപ്പമാണ് എന്നതിന് തെളിവാണ് വനിതാ മതിലിലെ പങ്കാളിത്തമെന്ന് ആദിവാസി നേതാവ് സി കെ ജാനു. ജാതിയുടെ പേരിൽ വേർതിരിവുള്ള സമൂഹത്തിൽ വനിതാ മതിലിന് പ്രസക്തി ഏറെയാണെന്നും സികെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് സർക്കാർ ഇന്ന് വനിതാമതിൽ തീർക്കുക. വൈകിട്ട് നാലിന് കാസർക്കോട് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നൽകാനാണ് സർക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം. 

എസ്എൻഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും പാർട്ടി അടുത്തിടെ ഏറ്റെടുത്ത നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ് മതിൽ. 3.30 ക്കാണ് ട്രയൽ. കാസർകോട് ടൗൺ സ്ക്വയറിൽ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതിൽ തീർക്കുന്നത്. 

click me!