സി കെ പത്മനാഭന്‍റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടര്‍മാര്‍

Published : Dec 16, 2018, 07:51 AM ISTUpdated : Dec 16, 2018, 07:52 AM IST
സി കെ പത്മനാഭന്‍റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടര്‍മാര്‍

Synopsis

സി കെ പത്മനാഭൻറെ ആരോഗ്യനില മോശമായി വരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി ദേശീയ നി‍ർവ്വാഹക സമിതി അംഗം സി കെ പത്മനാഭൻ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. സി കെ പത്മനാഭൻറെ ആരോഗ്യനില മോശമായി വരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമര പരിപാടികള്‍ സംസ്ഥാന പ്രസിഡൻറ് പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യം സമരം ആരംഭിച്ച  എ എന്‍ രാധാകൃഷ്ണിന്‍റെ നില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സമരം ആരംഭിച്ചത്. സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫിന് കേരളത്തിൽ 64 സീറ്റ്', ഇതാണ് ശരിക്കും കണക്ക്! തുടർ ഭരണത്തിന് കരുത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
'പൊലീസ് വാഹനത്തിന് കൈ കാണിച്ച അമ്മയ്ക്ക് സംഭവിച്ചത്', സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ