
തൃശൂര്‍: പ്രളയത്തിന്റെ ഉത്തരവാദിയെച്ചൊല്ലിയുള്ള ചർച്ച അർത്ഥശൂന്യമാണെന്ന് കേരള ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്ററിസ് സി.എൻ.രാമചന്ദ്രൻ നായർ. പ്രകൃതി ദുരന്തത്തെ അങ്ങനെത്തന്നെ കാണണം. നഗരങ്ങളുടെ രൂപീകരണത്തിൽ ദീർഘവീക്ഷണം വേണമെന്നും തൃശ്ശൂരിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ഭാവിയെ രൂപപ്പെടുന്നതിലായിരിക്കണം കേരളത്തിന്റെ ഇനിയുള്ള ശ്രദ്ധ. കൃഷിയിടങ്ങളിൽ മേൽമണ്ണ് ഒലിച്ച് പോയത് കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. ഇതിന് പരിഹാരം കാണണം. ഡാമുകളിൽ മണ്ണ് കെട്ടിക്കിടക്കുകയാണ്. ഇവ ഡ്രഡ്ജ് ചെയ്യണമെന്നും സി.എൻ.രാമചന്ദ്രൻ നായർ പറഞ്ഞു.
നഗരരൂപീകരണത്തിലും കൃത്യമായ ആസൂത്രണം വേണം. പ്രളയത്തിനിടെ ഹെലികോപ്റ്ററുകൾ വന്നിട്ടും രക്ഷാപ്രവർത്തനം തടസ്സപ്പെട്ടത് തുറന്ന സ്ഥലങ്ങളുടെ കുറവ് കാരണമാണ്. തൃശൂർ സാഹിത്യ അക്കാദമിയിൽ മലയാളി സാംസ്കാരിക ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്. സി.എൻ.രാമചന്ദ്രൻ നായർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam