വിദ്യാഭ്യാസമന്ത്രിക്ക് സംഘപരിവാര്‍ പശ്ചാത്തലം; ആരോപണവുമായി എംഎല്‍എ

By Web DeskFirst Published Oct 26, 2017, 4:58 PM IST
Highlights

തൃശൂര്‍: കാവിവല്‍ക്കരണത്തിന് തുടര്‍ച്ചയായി കുടപിടിക്കുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വളര്‍ന്നുവന്നത് സംഘ് പരിവാര്‍ പശ്ചാത്തലത്തിലൂടെയെന്ന് അനില്‍ അക്കര എം.എല്‍.എ. രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍.എസ്.എസ് നടത്തുന്ന ശാഖയില്‍ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥിയായിരിക്കെ സംഘ് പരിവാറിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നുവെന്നും അനില്‍ അക്കര ഫേസ്ബുക്കില്‍ ആരോപിക്കുന്നു.

ബി.ജെ.പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദമായിരുന്നു.  കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. ദീന്‍ ദയാലിന്റെ ജീവിതം ആസ്പദമാക്കി വിവിധ കലാപരിപാടികള്‍ നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:
കുട്ടിക്കാലത്തു എറണാകുളം ചേരാനെലൂര്‍ 
ആര്‍.എസ്.എസ് ശാഖാ അംഗം, 
വിദ്യാര്‍ത്ഥി ആയിരിക്കുബോള്‍ 
ഇ.എം.എസ് പഠിച്ച 
തൃശ്ശൂര്‍ സെന്റ്തോമസ് കോളേജില്‍ 
എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കി... 
ഇതെല്ലാം ശരിയെങ്കില്‍ 
ഇനി എത്ര കാണാനിരിക്കുന്നു?

click me!