
ദില്ലി: മുത്തലാഖ് ഓര്‍ഡിനൻസ് വീണ്ടും പുറപ്പെടുവിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പാര്‍ലമെന്‍റ് മുത്തലാഖ് ബിൽ പാസാക്കാത്ത സാഹചര്യത്തിലാണിത്. ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ പാസാക്കിയിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഓർഡിനൻസ് വീണ്ടും ഇറക്കാൻ അംഗീകാരം നൽകുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിഷയം പ്രതിപക്ഷത്തിനെതിരെ ബിജെപി പ്രചാരണ ആയുധമാകുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam