നിയമനത്തട്ടിപ്പ് കേസിന്റെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായി

Published : Nov 07, 2016, 03:06 AM ISTUpdated : Oct 04, 2018, 06:38 PM IST
നിയമനത്തട്ടിപ്പ് കേസിന്റെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായി

Synopsis

2008ലാണ് കേരള സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്ക് നടന്ന നിയമനത്തില്‍ തട്ടിപ്പ് നടന്നത്. സര്‍വകലാശാല സ്വന്തം നിലയ്ക്ക് നടത്തിയ പരീക്ഷയും ഇന്റര്‍വ്യൂവും വഴി 198 പേര്‍ക്കാണ് അന്ന് നിയമനം കിട്ടിയത്. എന്നാല്‍ ഇതിന് പിന്നില്‍ വ്യാപക അഴിമതി നടന്നുവെന്നാണ് ആരോപണമുയര്‍ന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പരീക്ഷയുടെ ഉത്തരക്കടലാസ് അടക്കമുള്ള പല രേഖകളും സര്‍വകലാശാലയില്‍ ഇല്ലെന്നായിരുന്നു വ്യക്തമായത്. തുടര്‍ന്ന് നിയമനം റദ്ദാക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. ഇതിന് പിന്നാലെ നിയമനം ലഭിച്ചവര്‍ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്ത ഉത്തരവ് തുടര്‍ന്ന് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെയാണ് ഇപ്പോള്‍ രേഖകള്‍ അപ്രത്യക്ഷമായിരിക്കുന്നത്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ