സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമായെന്ന് സിഎജി റിപ്പോര്‍ട്ട്

By Web DeskFirst Published Jun 6, 2018, 12:16 PM IST
Highlights
  • വായ്പയുടെ 68 ശതമാനവും കടത്തിന്‍റെ തിരിച്ചടവിനാണ് സംസ്ഥാനം ഉപയോഗിച്ചത്. 

തിരുവനന്തപുരം:സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതി മോശമെന്ന് കംപട്രോളർ ആൻറ് ഓഡിറ്റർ ജനറലിൻറെ റിപ്പോ‍ർട്ട്. കഴിഞ്ഞ സാമ്പത്തി വർഷം വായ്പയെടുത്ത തുകയിലെ 68 ശതമാനവും കടം തീർക്കാനാണ് സംസ്ഥാന സർക്കാർ ഉപയോഗിച്ചതെന്നും നിയമസഭയിൽ വച്ച് റിപ്പോ‍ർട്ടിൽ പറയുന്നു.  

2015-16 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞഞ സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിൻറെ നില മോശമായെന്ന് സി ആൻറ് എജി വിലയിരുത്തുന്നു. റവന്യൂ കമ്മി 9,657 കോടിയിൽ നിന്നും 15,484 കോടിയായി ഉയർന്നു. ധനകമ്മിറ്റി 17,818 കോടിയിൽ നിന്നും 26,448 കോടിയായി ഉയർന്നു. സംസ്ഥാനത്തിൻറെ തനതു നികുതിവരുമാനത്തിൽ ഏറ്റവും കുറ‍ഞ്ഞ വർദ്ധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്.  

സംസ്ഥാനത്തിൻറെ പതിവ് ചെലവുകള്‍ക്കു പോലും റവന്യൂവരുമാനം പര്യാപ്തമല്ല. കേന്ദ്ര ധനകമ്മീഷൻ  അംഗീകരിച്ച പരിധിയേക്കാള്‍ കടമെടുത്തു, ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം കുറ‍ഞ്ഞു. സമ്മാന തുകയും, ഏജന്റുമാരുടെ കമ്മീഷനും വർദ്ധിച്ചതിനാൽ അറ്റാദായം 1,291 കോടിമാത്രമായി. 

പലിശയും,പെൻഷനും നൽകാൻ മാത്രം റവന്യൂവരുമാത്തിൻറെ 20 ശതമാനം വിനിയോഗിക്കുന്നത് ആശയുണ്ടാക്കുന്നുവെന്ന് സിഎജിപറയുന്നു. കണക്കുകൾ പരിശോധിക്കാൻ തീരുമാനിച്ച 26 തദ്ദേശ സ്ഥാപനങ്ങളിൽ 10 സ്ഥാപനങ്ങള്‍ കണക്കുകള്‍ സമർപ്പിച്ചില്ല.  വിവിധ പദ്ധതികള്‍ക്ക് ജില്ലാ കളക്ടർമാർക്ക് നൽകിയ പണം ഉപയോഗിക്കാതെ അക്കൗണ്ടുകളിൽ കിടക്കുകയാണെന്നും സഭയിൽ വച്ച റിപ്പോർട്ട് പറയുന്നു. 

click me!