
പാലക്കാട്: മലബാർ സിമന്റ്സിനെതിരേ സിഎജി. അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നത് സുതാര്യമല്ലെന്ന് സിഎജി. ഇ-ടെൻഡറും ദർഘാസും വ്യവസ്ഥ പാലിക്കാതെ അസംസ്ക്യത വസ്തു വാങ്ങുന്നുവെന്നാണ് സിഎജി കണ്ടെത്തി.
അസംസ്കൃത വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കാതെയാണ് വാങ്ങുന്നത്. കൽക്കരി സമയത്ത് കിട്ടാത്തതിനാൽ ഫാക്ടറി രണ്ടു മാസത്തോളം അടച്ചിട്ടുവെന്നും ഇതിലൂടെ കോടികളുടെ നഷ്ടമെന്നും സിഎജി കണ്ടെത്തി.
അതേസമയം മലബാർ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് രണ്ടുതവണയായി കാണാതായത് 52 സുപ്രധാന രേഖകളെന്ന് വ്യക്തമായി . അന്വേഷണം സിബിഐക്ക് വിടാൻ ശിപാർശ ചെയ്തുളള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുളളവരുടെ കുറിപ്പുകളം ഇക്കൂട്ടത്തിലുണ്ട്.
അന്വേഷണം സിബിഐക്ക് കൈമാറാൻ ശുപാർശ ചെയ്തുളള യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ ഫയലുകളും കുറിപ്പികളുമാണ് നഷ്ടപ്പെട്ടവയിൽ അധികവും. മലബാർ സിമന്‍റ്സ് അഴിമതി സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലെ സുപ്രധാന രേഖകൾ രണ്ടുതവണയാണ് ഹൈക്കോടതിയിൽ നിന്ന് കാണാതായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam