രാഷ്ട്രീയ സംഘര്‍ഷം: ഇന്ന് സമാധാന യോഗങ്ങള്‍

Published : Aug 01, 2017, 06:25 AM ISTUpdated : Oct 05, 2018, 01:47 AM IST
രാഷ്ട്രീയ സംഘര്‍ഷം: ഇന്ന് സമാധാന യോഗങ്ങള്‍

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തും കോട്ടയത്തും  ഇന്ന് സമാധാനയോഗം ചേരും. തിരുവനന്തപുരത്ത് രാവിലെ പത്ത് മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തിന് മുന്നോടിയാണ് സംഘര്‍ഷ ബാധിത ജില്ലകളിൽ ഉഭയകക്ഷി ചര്‍ച്ച നടത്താൻ തീരുമാനിച്ചത്. 

സിപിഎമ്മിന്‍റെ ജില്ലാ നേതാക്കളും ബിജെപി ആഎസ്എസ് പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോട്ടയത്ത് ഉച്ചക്ക് രണ്ടരക്കാണ് യോഗം .സിപിഎം  ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ ഹരി തുടങ്ങിയവർ പങ്കെടുക്കും. ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി പ്രാദേശിക ഓഫീസുള്‍ക്ക് നേരെ അക്രമണം നടത്തുന്നതായി ബിജെപിയും സിപിഎമ്മും ആരോപിച്ചിരുന്നു. കോട്ടയം ടിബിയിലാണ് യോഗം ചേരുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഭാര്യയുടെ കയ്യിൽ നിന്നും താടിയിൽ തട്ടുകിട്ടിയത് സുഖപ്പെട്ട് വരുന്നതേയുള്ളൂ, മോശം പെരുമാറ്റം', ഫ്രഞ്ച് പ്രസിഡന്‍റിനെ പരിഹസിച്ച് ട്രംപ്
രാജ്യസഭയിലെ സ്ഥാനചലനത്തിന് പിന്നാലെ രാഘവ് ഛദ്ദയുടെ ആദ്യ പോസ്റ്റ്; എക്‌സിൽ വീഡിയോ പങ്കുവച്ചു