
ഫേസ്ബുക് ഉപയോഗിക്കുന്ന 5,62,455 ഇന്ത്യക്കാരുടെ രേഖകൾ കാംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയെന്നു സമ്മതിച്ചു ഫേസ്ബുക് അധികൃതർ. വിവരങ്ങൾ ചോർത്തിയത് സംബന്ധിച്ചു ഐടി മന്ത്രാലയം തേടിയ വിശദീകരണത്തിന് മറുപടി പറയുകയായിരുന്നു ഫേസ്‍ബുക്ക്. 335 ഇന്ത്യക്കാർ അലക്സാണ്ടര്‍ കോഗൻ വികസിപ്പിച്ച ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന അപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്തു. ഇതിലൂടെയാണ് കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങൾ ശേഖരിച്ചതെന്നും ഫേസ്ബുക് വിശദമാക്കി.
നേരത്തെ 8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം ഉണ്ടായിരുന്നു. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ മൈക് ഷ്‍റോപ്ഫറാണ് ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കിയത്. നേരത്തെ ഫേസ്ബുക്ക് പറഞ്ഞതിനേക്കാള്‍ 3.70 കോടി അക്കൗണ്ടുകളിലെ വിവരങ്ങള്‍ കൂടി കാംബ്രിഡ്ജ് അനലറ്റിക ചോര്‍ത്തി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam