തിരുവനന്തപുരത്ത് കാന്‍സര്‍ രോഗിയായ പതിനേഴുകാരിയെ പീഡിപ്പിച്ചു

Web Desk |  
Published : Jun 08, 2018, 11:03 PM ISTUpdated : Jun 29, 2018, 04:13 PM IST
തിരുവനന്തപുരത്ത് കാന്‍സര്‍ രോഗിയായ പതിനേഴുകാരിയെ പീഡിപ്പിച്ചു

Synopsis

ഇക്കഴിഞ്ഞ നാലാം തീയതിയാണ് ശ്രീകാര്യം സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്.

തിരുവനന്തപുരം: കാന്‍സര്‍ രോഗിയായ പതിനെഴുകരിയെ പീഡിപ്പിച്ച  കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.  ചെറുവയ്ക്കല്‍ സ്വദേശികളായ സുരേഷ് ബാബു, പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ നാലാം തീയതിയാണ് ശ്രീകാര്യം സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ 4 അംഗ സംഘം പെണ്‍കുട്ടിയെ അച്ഛന്റെ മുന്നില്‍ വെച്ചു പീഡിപ്പിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ശ്രീകാര്യം പോലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം ചെറുവയ്ക്കല്‍ സ്വദേശികളായ സുരേഷ് ബാബു , പ്രശാന്ത്  എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അച്ഛനോട് ഉള്ള വിരോധമാണ് പീഡനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.പ്രതികളെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  കേസിലെ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂർ ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലെന്ന് ജില്ലാ കളക്‌ടർ
'മോദി നിരാശപ്പെടുത്തി, അദ്ദേഹം ഒരു പരാജയമാണ്'; ബിജെപി വിട്ടതിന് പിന്നാലെ കോൺഗ്രസിനെ ട്രോളി ഷെഹ്സാദ് പൂനവാല