കഞ്ചാവ് ലോബിയുടെ ക്വട്ടേഷന്‍; വിവരം നല്‍കിയ ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമം

Published : Oct 27, 2018, 01:50 AM IST
കഞ്ചാവ് ലോബിയുടെ ക്വട്ടേഷന്‍; വിവരം നല്‍കിയ ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമം

Synopsis

തലസ്ഥാനത്ത് കഞ്ചാവ് ലോബിയുടെ ക്വട്ടേഷൻ. എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ഓട്ടോ ഡ്രൈവറെ കഞ്ചാവ് വിൽപ്പനക്കാരന്റെ നേതൃത്വത്തിൽ വധിക്കാൻ ശ്രമം നടന്നു.

തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവ് ലോബിയുടെ ക്വട്ടേഷൻ. എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ഓട്ടോ ഡ്രൈവറെ കഞ്ചാവ് വിൽപ്പനക്കാരന്റെ നേതൃത്വത്തിൽ വധിക്കാൻ ശ്രമം നടന്നു. കാറിലും ബൈക്കിലുമായെത്തിയ സംഘത്തിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

തമ്പാനൂരിൽ സമീപം വച്ചാണ് ഷെഫീക്കെന്നയാളിൻറെ ഓട്ടോക്കു മുന്നിൽ അക്രമി സംഘി ചാടിവീണത്. ഓട്ടോഡ്രൈവറെ പുറത്തു തള്ളിയിട്ട് മ‍ർദ്ദിച്ചു. വാഹനം തല്ലിപൊളിച്ചു. ആയുധമെടുത്ത് വെട്ടാൻ ശ്രമിക്കുന്നതിനിടെ അനീഷ് ഓടി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. 

ഷെഫീക്കും കഞ്ചാവു കേസിൽ പ്രതിയായിരുന്നു. വിതുര സ്വദേശികളായ ഷെഫീക്കും- അനീഷും ഇടനിലക്കാരനായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇടയ്ക്ക് തെറ്റിപ്പിരിഞ്ഞതോടെ അനീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ഷെഫീക്കിൽ നിന്നും എക്സൈസ് ശേഖരിച്ചു. അനീഷിനെ എക്സൈസ് പിടികൂടിയാണ് പ്രകോപനത്തിന് കാരണം.

രാവിലെ മുതൽ അക്രമിസംഘത്തിലുണ്ടായിരുന്ന അനീഷ് ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നതായി ഷെഫീക്ക് പൊലീസിന് മൊഴി നൽകി. പ്രതികള്‍ സ‍ഞ്ചരിച്ച വാഹനത്തിൻറെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ