
കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ ആവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം ആണെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. എന്നാല്‍, കലാലയത്തിനകത്തും പുറത്തും നടക്കുന്ന കൊലപാതകം തമ്മിൽ വ്യത്യാസമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചു.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കണം എന്ന് ആവശ്യവുമായി ഹർജി എത്തിയത്. കലാലയ രാഷ്രിയതിനു നിയന്ത്രണം ഏർപ്പെടിത്തുന്നത് സംബന്ധിച്ചു മാർഗനിർദേശം പുറപ്പെടുവിക്കണം എന്നു 2004 ല്‍ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇത് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റി. അതുകൊണ്ട് മഹാരാജാസ് സംഭവത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ചെങ്ങന്നൂർ സ്വദേശി അജോയ് ആണ് ഹർജിക്കാരൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam