
തൃശൂര്‍: കുന്ദംകുളം പന്തല്ലൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. പത്തനംതിട്ട സ്വദേശി പരുത്തി പാല ബിബിൻ പ്രവീണ ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്. ചൊവ്വാഴച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ചൊവ്വന്നൂർ ബ്ലോക്ക് റോഡിലുള്ള ബന്ധു വീട്ടിൽ വിരുന്നെത്തിയതായിരുന്ന പ്രവീണയും മകളും. ഇവരുടെ സഹോദരൻ പ്രവീണുമൊന്നിച്ച് എരുമപ്പെട്ടി ഭാഗത്തേക്ക് പോവുകവെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
ഡ്രൈവിംഗ് സ്റ്റീറ്റിലായിരുന്ന പ്രവീണിന്‍റെ മടിയിലിരിക്കുകയായിരു കുട്ടിയെന്നാണ് സൂചന. കുട്ടി സ്റ്റിയറിംഗിൽ പിടിച്ചതോടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൃദദേഹം മലങ്കര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ പിതാവ് ബിബിൻ വിദേശത്താണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam