
ആലുവ: ആലുവ മുട്ടത്ത് കാർ മെട്രോയുടെ തൂണിലിടിച്ചു കയറി അച്ഛനും മകനുമടക്കം മൂന്നു പേർ മരിച്ചു. കോട്ടയം കുമാരനെല്ലൂർ സ്വദേശികളായ തലവനാട്ട് മഠം ടി.ടി.രാജേന്ദ്രപ്രസാദ്, മകൻ ടി.ആർ.അരുൺ പ്രസാദ്, മകളുടെ ഭർതൃപിതാവ് ആലപ്പാട്ട് ചന്ദ്രൻ നായർ എന്നിവരാണു മരിച്ചത്. ചന്ദ്രന്റെ മകനെ നെടുമ്പാശേരിയിൽ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പൊലീസ് നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam