നിലയ്ക്കലെ നിരോധനാജ്ഞ ലംഘനം: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

Published : Nov 20, 2018, 03:20 PM ISTUpdated : Nov 20, 2018, 06:12 PM IST
നിലയ്ക്കലെ നിരോധനാജ്ഞ ലംഘനം: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

Synopsis

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. നിലയ്ക്കലിലും പമ്പയിലുമാണ് പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. 

പത്തനംതിട്ട: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിലയ്ക്കലിലും പമ്പയിലുമാണ് പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. യുഡിഎഫിന്‍റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും നേതൃത്വത്തിൽ യുഡിഎഫ് സംഘം പമ്പ വരെ എത്തി മടങ്ങി. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞിരുന്നു. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലില്‍ കുത്തിയിരുന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. പിന്നീട്, പൊലീസ് അനുമതിയോ സംഘം പമ്പ സന്ദര്‍ശിച്ചു. എന്നാല്‍, സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച് യുഡിഎഫ് സംഘം മടങ്ങുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ വലിയ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ മുന്നറിയിപ്പ്; ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന ആക്ഷേപത്തിനും മറുപടി
വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം, മരണം നാലായി, അപകടത്തിൽപെട്ട 5 പേരിൽ 4 പേരും മരിച്ചു