ബി ജെ പി പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ അസഭ്യംപറഞ്ഞ പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്

Published : Jan 08, 2019, 10:30 PM ISTUpdated : Jan 08, 2019, 11:20 PM IST
ബി ജെ പി പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ അസഭ്യംപറഞ്ഞ പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്

Synopsis

ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി നടത്തിയ പ്രകടനത്തില്‍ മുഖ്യമന്ത്രിയേയും പൊലീസിനെയും അസഭ്യംപറഞ്ഞ പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്. കാസര്‍കോട് ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയ്‌ക്കെതിരെയാണ് കേസെടുത്തത്

കാസർഗോഡ്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ  ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി നടത്തിയ പ്രകടനത്തില്‍ മുഖ്യമന്ത്രിയേയും പൊലീസിനെയും അസഭ്യംപറഞ്ഞ പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്. കാസര്‍കോട് ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഹർത്താൽ ദിനത്തിൽ ബിജെപി സംഘടിപ്പിച്ച പ്രകടനത്തിനിടെ മുൻനിരയിൽ നിന്ന രാജേശ്വരി മുഖ്യമന്ത്രിയേയും പൊലീസിനേയും തെറിവിളിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത് ഉൾപ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തെറി വിളി.

സംഭവത്തിൽ ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് എസ്പി, ഡി ജി പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ടൗൺ പൊലീസാണ് രാജേശ്വരിക്കെതിരെ കേസെടുത്തത്. കൂടാതെ പ്രകടനത്തിനിടയുണ്ടായ അക്രമസംഭവത്തിൽ നൂറോളം പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ തെരഞ്ഞെടുപ്പ്: 'അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിപ്പിച്ച വിചിത്ര നടപടി'; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമർശനവുമായി അജയ് തറയില്‍
നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ