
തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്കിന്‍റെ ഭാഗമായി വിവിധയിടങ്ങളിലായി ട്രെയിന്‍ തടഞ്ഞ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തു. 11 സ്റ്റേഷനുകളിലായി പത്ത് ട്രെയിനുകള്‍ തടഞ്ഞതിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ആലപ്പുഴയില്‍ ട്രെയിന്‍ തടഞ്ഞ രണ്ട് കേസുകളിലായി നൂറു പേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തലയില്‍ നൂറു പേര്‍ക്കെതിരെയും ചെങ്ങന്നൂരില്‍ ആറു പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. പാലക്കാട് ഡിവിഷനു കീഴിൽ ട്രെയിൻ തടഞ്ഞതിന് 15 കേസുകൾ രജിസ്റ്റർ ചെയ്തത്. ഒലവക്കോട് പത്ത് പേര്‍ക്കെതിരെയും ഷൊർണ്ണൂർ അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ 32 പേര്‍ക്കെതിരെയാണ് ട്രെയിന് തടഞ്ഞതിന് കേസെടുത്തിരിക്കുന്നത് കണ്ണൂരിലും കണ്ണപുരത്തും എട്ട് പേര്‍ക്കെതിരെയും തലശ്ശേരിയില്‍ ഒമ്പത് പേര്‍ക്കെതിരെയും പയ്യന്നൂർ ഏഴ് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് സ്റ്റേഷൻ നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മലപ്പുറത്ത് രണ്ട് കേസുകളിലായി 11 പേര്‍ക്കെതിരെയാണ് ട്രെയിന്‍ തടഞ്ഞത് കേസെടുത്തിരിക്കുന്നത്. തിരൂർ ആറ് പേര്‍ക്കെതിരെയും പരപ്പനങ്ങാടി അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. കാസർകോട് കാഞ്ഞങ്ങാട് 20 പേര്‍ക്കെതിരെയും ചെറുവത്തൂർ 10 പേര്‍ക്കെതിരയും പേസ് എടുത്തിട്ടുണ്ട്.
കടകൾ ബലമായി അടപ്പിച്ച സംഭവത്തിൽ മഞ്ചേരി 50 പേർക്കെതിരെയും കാസർകോട് ഉദുമയില്‍ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam