നടുറോഡില്‍ വിവാഹ വാഹനത്തിന് നേരെ അക്രമം; പൊലീസ് കേസെടുത്തു

Web Desk |  
Published : Jul 19, 2018, 02:18 PM ISTUpdated : Oct 02, 2018, 04:24 AM IST
നടുറോഡില്‍ വിവാഹ വാഹനത്തിന് നേരെ അക്രമം; പൊലീസ് കേസെടുത്തു

Synopsis

അറസ്റ്റ് വൈകാതെയുണ്ടാകുമെന്ന് പാല പൊലീസ് അറിയിച്ചു

കോട്ടയം: വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ  ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കോട്ടയത്ത് മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയുടെ ഭാഗമായുള്ള പൊൻകുന്നം റോഡിലെ കടയത്തുണ്ടായ ആൾക്കൂട്ട ആക്രമണത്തിനു നേതൃത്വം നൽകിയവർക്കെതിരെയാണ് കേസ് എടുത്തത്. 

ജൂലൈ 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ നിന്നും വിവാഹം കഴിഞ്ഞു തൃശൂർക്ക് മടങ്ങുകയായിരുന്ന കാറിനെ ഒരു സംഘം ആൾക്കാർ ആക്രമിക്കുകയായിരുന്നു. വരനും വധുവും വധുവിന്‍റെ അമ്മയും വരന്‍റെ സുഹൃത്തും ഉൾപ്പെട്ട സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലീസ് നടപടി.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടർനടപടികൾ നടക്കുകയാണെന്നും അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും പാല പൊലീസ് അറിയിച്ചു. കനത്ത മഴയെത്തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നവർ വാഹനം തടഞ്ഞു നിർത്തി ബോണറ്റിൽ ശക്തമായി അടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. വാഹനത്തിലേയ്ക്ക് വെള്ളം കോരി ഒഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടില്‍ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, സംഭവം വയനാട്ടില്‍
ചലച്ചിത്ര പ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്; സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം