അഡ്വ.പി.എസ്.ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കാൻ സർക്കാർ നീക്കം

Published : Nov 08, 2018, 02:51 PM ISTUpdated : Nov 08, 2018, 03:21 PM IST
അഡ്വ.പി.എസ്.ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കാൻ സർക്കാർ നീക്കം

Synopsis

വ്യാജപ്രചരണം നടത്തി, കലാപത്തിന് ആഹ്വാനം ചെയ്തു, എന്നീ കുറ്റങ്ങള്‍ ചുമത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നിയമോപദേശം നല്‍കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു.   

തിരുവനന്തപുരം: വ്യാജപ്രചരണം നടത്തി, കലാപത്തിന് ആഹ്വാനം ചെയ്തു, എന്നീ കുറ്റങ്ങള്‍ ചുമത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നിയമോപദേശം നല്‍കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. 

ളാഹ വനത്തിന് സമീപത്ത് നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് മര്‍ദ്ദനത്തിലാണ് ശിവദാസന്‍ മരിച്ചതെന്നാരോപിച്ച് ബിജെപി പത്തനംതിട്ടയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തിലല്ല, മറിച്ച് അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്നാണ് ശിവദാസന്‍റെ മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

ഇതോടൊപ്പം ശബരിമല വിഷയത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി  കേസെടുക്കാനാണ് പൊലീസ് നീക്കം. ഇത് സംന്പന്ധിച്ച് പോലീസ് ഡിജിപിയോട് നിയമോപദേശം തേടി. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ നിയമോപദേശം നൽകുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു

ഇതിനിടെ ശബരിമലയില്‍ അക്രമം നടത്തിയതിന് അറസ്റ്റിലായ ആളുകള്‍ക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് പത്തനംതിട്ട സെഷന്‍സ് കോടതിയും കേരളാ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. ശബരിമലയില്‍ നടന്ന സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെയെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമത്തിൽ അറസ്റ്റിലായവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്നും ഇത് ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയതെന്നും കോടതി നിരീക്ഷിച്ചു.  


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്